ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ബി.ജെ.പി നേതാക്കള്‍ ഇന്ന് കോടതിയില്‍

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ബി.ജെ.പി നേതാക്കളായ എല്‍.കെ. അദ്വാനി, ഉമ ഭാരതി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ ഇന്ന് ലഖ്‌നോ കോടതിയില്‍ ഹാജരാകും. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ബി.ജെ.പി നേതാക്കളുടെ ആവശ്യം കോടതി നിരാകരിച്ചിരുന്നു. കേസില്‍ ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കുമെന്നും അവര്‍ വിചാരണ നേരിടേണ്ടിവരുമെന്നും കഴിഞ്ഞ മാസം 19ന് സുപ്രീംകോടതി പ്രസ്താവിച്ചിരുന്നു.
റായ്ബറേലി കോടതിയില്‍നിന്ന് ഇവരുടെ കേസ് ലഖ്‌നോ കോടതിയിലേക്ക് സുപ്രീംകോടതി മാറ്റുകയും ചെയ്തു. രണ്ട് കുറ്റപത്രങ്ങളുള്ള കേസില്‍ രണ്ടാമത്തേതിലാണ് അദ്വാനി, ജോഷി, ഉമ ഭാരതി, വിനയ് കത്യാര്‍, സാധ്വി ഋതംബര, വിഷ്ണു ഹരി ഡാല്‍മിയ എന്നിവരടക്കം 13 പേര്‍ക്കെതിരെ കര്‍സേവകരെ പള്ളി തകര്‍ക്കാന്‍ പ്രേരിപ്പിക്കുംവിധം പ്രസംഗിച്ചുവെന്ന ആരോപണമുള്ളത്.
കേസില്‍ വാദം തുടങ്ങിയ പ്രത്യേക കോടതി, 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തിലെ ഗൂഢാലോചനയില്‍ ബി.ജെ.പി നേതാക്കള്‍ക്ക് പങ്കുണ്ടോയെന്നാണ് പരിശോധിക്കുന്നത്. അദ്വാനി, ജോഷി, ഉമ ഭാരതി എന്നിവരോട് കുറ്റം ചുമത്തുന്ന വേളയില്‍ നേരിട്ട് ഹാജരാകാന്‍ മുമ്പ് കോടതി ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ ഒന്നിലെ ആറ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തുന്നതും ലഖ്‌നോ പ്രത്യേക കോടതി ഇന്നത്തേക്ക് നീട്ടിയിരുന്നു. കോടതിയില്‍ ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് അഞ്ച് പ്രതികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീയതി നീട്ടിയത്. ശിവസേന എം.പി. സതീഷ് പ്രധാന്‍ ഹാജരായെങ്കിലും മറ്റ് അഞ്ചുപേരും അവധി ചോദിച്ച സാഹചര്യത്തില്‍ ഒരാള്‍ക്ക് മാത്രമായി കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന് പ്രത്യേക കോടതി ജഡ്ജി എസ്.കെ. യാദവ് പറഞ്ഞു.
ഇനി മറ്റൊരു നീട്ടിവെക്കല്‍ ഉണ്ടാകില്ലെന്നും കോടതി മുന്നറിയിപ്പു നല്‍കി. മഹന്ത് നൃത്യ ഗോപാല്‍ ദാസ്, മഹന്ത് രാംവിലാസ് വേദാന്തി, വൈകുണ്ഠ് ലാല്‍ ശര്‍മ, ചമ്പത് റായ് ബന്‍സാല്‍, ധരം ദാസ് എന്നിവരാണ് കോടതിയില്‍ ഹാജരാകാതിരുന്നത്. സതീഷ് പ്രധാന് ജാമ്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. മേയ് 20ന് വാദം തുടങ്ങിയ ദിവസം കേസിലെ പ്രതികളായ മറ്റ് അഞ്ച്‌പേര്‍ക്ക് സുപ്രീംകോടതി നിര്‍ദേശപ്രകാരം പ്രത്യേക കോടതി ജാമ്യം അനുവദിച്ചിരുന്നു.
https://www.facebook.com/Malayalivartha






















