യുദ്ധ വിമാനങ്ങളിറക്കാന്‍ കശ്മീര്‍ ഹൈവേകളില്‍ സൗകര്യം വേണമെന്ന് വ്യോമസേന

ചൈന,പാക്കിസ്ഥാന്‍, ബെംഗ്ലാദേശ് എന്നീ എതിര്‍ത്തി പ്രദേശങ്ങളില്‍ ഏതു സാഹചര്യങ്ങളിലും പോര്‍വിമാനങ്ങള്‍ ലാന്‍ഡ്, ടേക്ക് ഓഫ് ചെയ്യാന്‍ സൗകര്യമൊരുക്കണമെന്ന് ഇന്ത്യന്‍ വ്യോമസേന നാഷണല്‍ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെട്ടു. അതിര്‍ത്തി പ്രദേശങ്ങളിലെ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പത്ത് സംസ്ഥാനങ്ങളിലായി ചുരുങ്ങിയത് 17 ഹൈവേകള്‍ വേണമെന്നാണ് വ്യോമസേന നിര്‍ദ്ദേശം നല്‍കിയത്.
ജമ്മു കശ്മീര്‍, വെസ്റ്റ് ബെംഗാള്‍, അസം തുടങ്ങി പ്രദേശങ്ങളിലെ ഹൈവേകളില്‍ പോര്‍വിമാനം ഇറങ്ങാനുള്ള സൗകര്യമൊരുക്കിയാല്‍ പ്രകൃതി ദുരന്തങ്ങളെ നേരിടാനും രാജ്യസുരക്ഷയ്ക്കും ഏറെ ഉപകാരപ്പെടും. 2015 ലാണ് യമുന എക്‌സ്പ്രസ് ഹൈവേയില്‍ വ്യോമസേനയുടെ മിറാഷ് 2000 ലാന്‍ഡ് ചെയ്തത്. അതിനുശേഷം നിര്‍മിച്ച എക്‌സ്പ്രസ് ഹൈവേകളെല്ലാം പോര്‍വിമാനം ഇറങ്ങാന്‍ സൗകര്യം ലക്ഷ്യമിട്ടാണ് നിര്‍മിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമായ ധോല-സദിയയും സൈന്യത്തിന് ഏറെ സഹായം ചെയ്യുന്നതാണ്. അസം,അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കു മികച്ച യാത്രാസൗകര്യം ഒരുക്കുന്നതിനൊപ്പം, ചൈനീസ് അധിനിവേശത്തെ ചെറുക്കാനുള്ള നടപടികളുടെ ഭാഗവുമാണ് ഇന്ത്യയ്ക്കു ധോല-സദിയ പാലം. അടിയന്തര സാഹചര്യത്തില്‍ അസമില്‍നിന്ന് ഇനി സൈന്യത്തിനു കരമാര്‍ഗം അരുണാചല്‍ പ്രദേശിലെത്താനുള്ള സമയത്തില്‍ കാര്യമായ കുറവുണ്ടാകും. ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്നുളള പാലം, ടാങ്ക് അടക്കമുളള സൈനിക വാഹനങ്ങളുടെ നീക്കത്തിന് അനുയോജ്യമായാണു നിര്‍മിച്ചിരിക്കുന്നത്. 60 കിലോ ടണ്‍ ഭാരമുള്ള സൈനിക ടാങ്ക് വഹിക്കാന്‍ ശേഷിയുണ്ട്. പാലം വന്നതോടെ സൈന്യം അരുണാചലിലേക്കു പോകാനുപയോഗിക്കുന്ന വഴിയായ ധിന്‍ജന്‍ ഡിവിഷനില്‍നിന്ന് അരുണാചല്‍ പ്രദേശിലെ തേസുവിലേക്കു കുറഞ്ഞസമയത്തിനുള്ളില്‍ എത്തത്താന്‍ കഴിയും.
https://www.facebook.com/Malayalivartha






















