ഗര്‍ഭിണിയായ പതിനഞ്ചുകാരി സ്‌കൂളില്‍ പ്രസവിച്ചു

പതിനഞ്ചുവയസ്സുകാരി സ്‌കൂളിലെ വിശ്രമമുറിയില്‍ പ്രസവിച്ചു. ഉത്തര ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് പൂര്‍ണ വളര്‍ച്ചയെത്താത്ത കുഞ്ഞിന് ജന്മം നല്‍കിയത്. ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിച്ചു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരീക്ഷയെഴുതാനായി സ്‌കൂളിലെത്തിയ പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിശ്രമമുറിയിലെത്തി പ്രസവിക്കുകയായിരുന്നു. പെണ്‍കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു.
അമ്പത്തിയൊന്നുകാരനായ അയല്‍വാസി കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ തന്നെ നാലുതവണ ശാരീരികമായി പീഡിപ്പിച്ചെന്നും സംഭവം പുറത്തു പറയാതിരിക്കാന്‍ പണം നല്‍കിയതായും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ബീഹാറുകാരനായ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. ഇയാള്‍ ഡല്‍ഹിയില്‍ ഓട്ടോ ഡ്രൈവറായി ജോലി നോക്കുകയാണ്.
വയറുവേദനയെപ്പറ്റി സൂചിപ്പിച്ചപ്പോള്‍ താന്‍ പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രത്തിനുള്ള ഗുളികകള്‍ നല്‍കിയിരുന്നതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം രക്ഷിതാക്കള്‍ അറിഞ്ഞിരുന്നില്ല. വയറിന്റെ വലിപ്പവ്യത്യാസം വേദനയെ തുടര്‍ന്നുള്ളതാണെന്നു കരുതി അവഗണിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















