പത്താം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണ്ണയത്തില്‍ ക്രമക്കേടെന്ന് വിദ്യാര്‍ത്ഥികള്‍

പത്താം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണ്ണയത്തില്‍ ക്രമക്കേട് നടന്നെന്ന് വിദ്യാര്‍ത്ഥികള്‍. ബീഹാര്‍ വിദ്യാഭ്യാസ ബോര്‍ഡിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരിക്കുന്നത്. അമ്പത് ശതമാനത്തോളം വിദ്യാര്‍ത്ഥികളാണ് ബീഹാറില്‍ പത്താം ക്ലാസ് പരീക്ഷയില്‍ തോറ്റിരിക്കുന്നത്.
പത്താം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയം നടത്തിയത് പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കണക്ക് പരീക്ഷയില്‍ പൂജ്യം മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥിക്ക് പുനര്‍ നിര്‍ണയത്തില്‍ 94 മാര്‍ക്ക് ലഭിച്ചത് വാര്‍ത്തയായി.
ആരോപണങ്ങള്‍ രൂക്ഷമായതോടെ ഉത്തരക്കടലാസുകള്‍ പുനര്‍ മൂല്യനിര്‍ണയം ചെയ്യുകയാണ് വിദ്യാഭ്യാസ ബോര്‍ഡ്. കണക്ക്, സയന്‍സ്, ഹിന്ദി, സംസ്‌കൃതം വിഷയങ്ങളിലാണ് കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരിക്കുന്നത്. സംസ്‌കൃതത്തില്‍ പൂജ്യം മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥിക്ക് 40 മാര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തില്‍ ലഭിച്ചു. 12 മാര്‍ക്ക് ലഭിച്ച മറ്റൊരു വിദ്യാര്‍ത്ഥിക്ക് 61 മാര്‍ക്കാണ് രണ്ടാമത് ലഭിച്ചത്.
https://www.facebook.com/Malayalivartha






















