Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ


വ്ളാഡിമിർ പുടിൻ ഡൽഹിയിൽ, പാലം വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം.. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യൻ പ്രസിഡന്റ് സുപ്രധാനമായ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും


  പവർകട്ട് മുൻകൂട്ടി അറിയിക്കാൻ സംവിധാനമൊരുക്കി കെ.എസ്ഇ.ബി...വൈദ്യുതിനിയന്ത്രണത്തെക്കുറിച്ചുള്ള അറിയിപ്പ് മൊബൈലിൽ എസ്.എം.എസായി എത്തും


സങ്കടമടക്കാനാവാതെ നിലവിളിച്ച്.... കടയ്ക്കലിൽ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരണത്തിന് കീഴടങ്ങി


  സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു... നാല് ജില്ലകളിൽ യെല്ലോ അലർട്ട്

'നീലം' കൊടുങ്കാറ്റ്: തമിഴ്‌നാട്ടിലും ആന്ധ്രയിലും ആശങ്ക

31 OCTOBER 2012 06:21 AM IST
മലയാളി വാര്‍ത്ത

 ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ 'നീലം' കൊടുങ്കാറ്റ് ബുധനാഴ്ച വൈകിട്ട് നാഗപട്ടണത്തിനും ആന്ധ്രാപ്രദേശിലെ നെല്ലൂരിനുമിടയില്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതിനെതുടര്‍ന്ന് തമിഴ്‌നാട്ടിലും ആന്ധ്രയിലും ആശങ്ക പരന്നിരിക്കുകയാണ്. 


കാറ്റിന് 45 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗമുണ്ടാകും. ചെന്നൈക്കടുത്തെത്തുമ്പോള്‍ 90 കീലോമീറ്റര്‍ വരെ വേഗമുണ്ടാകും. തീരപ്രദേശങ്ങളിലേക്ക് അടുക്കുമ്പോഴാണ് കാറ്റിന്റെ വേഗം കൂടുക. വാര്‍ത്താവിനിമയ ബന്ധം വിച്ഛേദിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ ബുള്ളറ്റിനില്‍ പറയുന്നു. മീന്‍പിടിത്തക്കാരോട് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെന്നൈയ്ക്ക് 500 കിലോമീറ്റര്‍ അകലെയാണ് 'നീലം' രൂപപ്പെട്ടിരിക്കുന്നത്.

കാറ്റിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ 25 സെന്‍റീമീറ്ററിന് മുകളില്‍ മഴ ലഭിക്കാം. തീരപ്രദേശങ്ങളിലെ എല്ലാ ജില്ലകളിലും കനത്ത മഴപെയ്യും. തമിഴ്‌നാട്ടില്‍ കൊള്ളിടത്തില്‍ 15 സെന്‍റീമീറ്റര്‍ മഴ രേഖപ്പെടുത്തി. മഴയെ തുടര്‍ന്ന് ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, വിഴുപുരം, നാഗപട്ടണം ജില്ലകളിലും പുതുച്ചേരിയിലും പൊതുഅവധി പ്രഖ്യാപിച്ചു.

ന്യൂനമര്‍ദത്തിന്റെ ഫലമായുണ്ടായ ശക്തമായ മഴ ചെന്നൈയെയും സമീപജില്ലകളിലെയും ജനജീവിതത്തെ ബാധിച്ചു. ചെന്നൈയില്‍ പലയിടങ്ങളും വെള്ളക്കെട്ടായി മാറി. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, വിഴുപുരം എന്നീ ജില്ലകളില്‍ രാവിലെ മുതല്‍ തുടങ്ങിയ മഴ തുടരുകയാണ്. ചെന്നൈയില്‍ ശക്തമായ കടല്‍ക്ഷോഭമാണ് അനുഭവപ്പെട്ടത്. അഞ്ച് അടി ഉയരത്തിലുള്ള തിരമാലകളാണ് ആഞ്ഞടിച്ചത്. തിരുവട്ടിയൂര്‍, എന്നൂര്‍ എന്നീ കടലോര മേഖലകളില്‍ കടലേറ്റം രൂക്ഷമായിരുന്നു. കടലാക്രമണം തടുക്കാനായി നിര്‍മിച്ചിരുന്ന കരിങ്കല്‍ഭിത്തിയും തകര്‍ന്നു.

ശക്തമായ മഴ കാരണം നഗരത്തില്‍ കലൈഞ്ജര്‍ നഗര്‍, കാര്‍ഗില്‍ നഗര്‍ ഉള്‍പ്പെടെ താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം കയറി. മഴയെ തുടര്‍ന്ന് കുടിലുകളില്‍ താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കാനായി 85 സ്‌കൂളുകള്‍ തയ്യാറാക്കിയതായി ചെന്നൈ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. വെള്ളം കയറിയ സ്ഥലങ്ങളില്‍ വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ട്. മഴ കാരണം കാശിമേട് തുറമുഖത്തുനിന്നു മാത്രം 2500 ബോട്ടുകള്‍ കടലില്‍ പോയില്ല.

മഴ കാരണം കഴിഞ്ഞ രണ്ടു ദിവസമായി പുതുച്ചേരിയില്‍ സ്‌കൂളുകള്‍ക്ക് അവധിയാണ്. പുതുച്ചേരിയിലും കായ്ക്കാലിലും കനത്ത മഴ തുടരുകയാണ്.
 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മഴ കുറഞ്ഞു... മഴ മുന്നറിയിപ്പ് പിൻവലിച്ചു... കടുത്ത ചൂട് , ‌സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (17 minutes ago)

എല്ലാർക്കും ഇപ്പോൾ കുഞ്ഞിനെ മാത്രം മതി!! എന്നെ വേണ്ട ഒരു വയസ്സുകാരിയുടെ കഴുത്തറക്കാൻ ആ അമ്മ കണ്ടെത്തിയ കാരണം  (19 minutes ago)

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (1 hour ago)

പാലക്കാട് യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി....  (1 hour ago)

സങ്കടക്കാഴ്ചയായി... പെരിയാറിൽ സിഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മുങ്ങിമരിച്ചു  (1 hour ago)

ഹാമര്‍ ത്രോ താരം താന്യ ചൗദരിക്ക്‌ ദേശീയ റെക്കോര്‍ഡ്‌...  (2 hours ago)

ഒറ്റപ്പാലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 700 പോയിന്റ് താഴ്ന്നു,നിഫ്റ്റി 23,300ൽ താഴെ  (2 hours ago)

റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിലേയ്ക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് ​പരിക്ക്  (3 hours ago)

പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ  (3 hours ago)

ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണം നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടോയെന്ന്‌ പരിശോധിക്കാൻ സന്ദര്‍ശകശേഷി പഠനവുമായി വനംവകുപ്പ്  (3 hours ago)

തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത് പുലി....  (3 hours ago)

കണ്ണീർക്കാഴ്ചയായി... ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 1,920 രൂപയുടെ കുറവ്  (3 hours ago)

നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ പ​ങ്കെ​ടു​ത്ത വ​ള്ള​ങ്ങ​ൾ​ക്കു​ള്ള ബോ​ണ​സ് വി​ത​ര​ണം വെ​ള്ളി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും  (4 hours ago)

Malayali Vartha Recommends