മാലെഗാവ് സ്‌ഫോടനക്കേസില്‍ ലഫ്.കേണല്‍ പുരോഹിതിന് സുപ്രീം കോടതിയുടെ ജാമ്യം

2008ലെ മാലെഗാവ് സ്‌ഫോടനക്കേസില്‍ ലഫ്.കേണല്‍ ശ്രീകാന്ത് പുരോഹിതിന് ജാമ്യം. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ജയിലിലായിരുന്നു പുരോഹിത്. അതേസമയം, ജാമ്യാപേക്ഷയെ എന്‍ഐഎ എതിര്‍ത്തു. ബോംബെ ഹൈക്കോടതി പുരോഹിതിന്റെ ജാമ്യ ഹര്‍ജി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.
പുരോഹിതിന് എതിരായ മക്കോക്ക (മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് െ്രെകം ആക്ട് - എംസിഒസിഎ) കുറ്റം പിന്‍വലിച്ചെന്നും ജാമ്യത്തിന് അര്‍ഹനാണെന്നുമാണ് അഭിഭാഷകനായ ഹരീഷ് സാല്‍വെ വാദിച്ചത്.
അതേസമയം, കേസിലെ മറ്റൊരു കുറ്റാരോപിതായ സാധ്വി പ്രജ്ഞ സിങ് താക്കൂറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി ഒക്ടോബര്‍ 10ന് പരിഗണിക്കും. 2008 സെപ്റ്റംബര്‍ 29നു റമസാന്‍ പ്രാര്‍ഥനകള്‍ക്കുശേഷം മടങ്ങുകയായിരുന്ന ഏഴുപേരാണു സ്‌ഫോടനത്തില്‍ മരിച്ചത്. ഹിന്ദു തീവ്രസംഘം നടത്തിയ ആക്രമണമെന്നു വിശേഷിപ്പിക്കപ്പെട്ട കേസ് ആദ്യഘട്ടത്തില്‍ മഹാരാഷ്ട്ര തീവ്രവാദിവിരുദ്ധ സേന(എടിഎസ്)യാണ് അന്വേഷിച്ചത്.
2008 നവംബര്‍ 26ലെ മുംബൈ ആക്രമണത്തില്‍ അജ്മല്‍ കസബ് സംഘത്തിന്റെ വെടിയേറ്റു മരിച്ച എടിഎസ് ജോയിന്റ് കമ്മിഷണര്‍ ഹേമന്ദ് കര്‍ക്കരെയാണ് അന്വേഷണസംഘത്തിനു നേതൃത്വം നല്‍കിയിരുന്നത്. 16 പേരെ പ്രതിചേര്‍ത്ത കേസില്‍ 14 പേര്‍ക്കെതിരെ എടിഎസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2011ലാണ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്.
https://www.facebook.com/Malayalivartha
























