ഭര്‍ത്താവിന്റെ ചതിയില്‍ ഭാര്യ വീണു...ബിരിയാണി കഴിച്ച യുവതിക്ക് അബോര്‍ഷന്‍ ; ഭര്‍ത്താവ് അറസ്റ്റില്‍

ബെംഗളൂരുവില്‍ ബിരിയാണി കഴിച്ച യുവതിക്ക് അബോര്‍ഷന്‍ സംഭവിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. സെയ്ദ് ഖലിം എന്ന യുവാവാണ് ബിരിയാണിയില്‍ വിഷം ചേര്‍ത്ത് ഭാര്യയായ പര്‍വീണ്‍ താജിന് നല്‍കിയത്. ഇരട്ടക്കുട്ടികളെ 28 ആഴ്ച ഗര്‍ഭം ധരിച്ചിരുന്ന പര്‍വീണയ്ക്ക് ഇതേ തുടര്‍ന്ന് അബോര്‍ഷന്‍ സംഭവിച്ചു. 2012ലാണ് പര്‍വീണും സെയ്ദും തമ്മിലുള്ള വിവാഹം നടന്നത്. എന്നാല്‍ വിവാഹത്തിന്റെ മധുരമുള്ള നാളുകള്‍ അധികനാള്‍ നില നിന്നില്ല. സ്ത്രീധനത്തെ ചൊല്ലിയുള്ള വഴക്കുകള്‍ ആരംഭിച്ചു.
തുടര്‍ന്ന് ശാരീരിക പീഡനവും മാനസിക പീഡനവുമായിരുന്നു. സെയ്ദ് മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇവര്‍ക്ക് നാല് വയസ്സുള്ള ഒരു മകന്‍ കൂടി ഉണ്ട്. രണ്ടാമത് പര്‍വീണ്‍ ഗര്‍ഭിണി ആയപ്പോള്‍ അബോര്‍ഷന് വേണ്ടി സെയ്ദ് നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. എന്നാല്‍ പര്‍വീണ്‍ സമ്മതിച്ചില്ല. തുടര്‍ന്ന് സംഭവദിവസം പര്‍വീണിന് വേണ്ടി സെയ്ദ് ബിരിയാണി വാങ്ങി വന്നു. വളരെ സ്‌നഹത്തോടെ പെരുമാറി. ഭാര്യയെ കൊണ്ട് ബിരിയാണി കഴിപ്പിച്ചു.
എന്നാല്‍ ബിരിയാണി കഴിച്ച് കുറച്ച് സമയത്തിന് ശേഷം പര്‍വീണിന് കടുത്ത വയറുവേദന അനുഭവപ്പെട്ടു. ആശുപത്രിയില്‍ എത്തിച്ചങ്കെിലും തന്റെ ഇരട്ടക്കുട്ടികളെ പര്‍വീണിന് നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് പര്‍വീണ്‍ സെയ്ദിനെതിരെ പരാതി നല്‍കി. പര്‍വീണ്‍ സംഭവങ്ങള്‍ തന്റെ വീട്ടിലും അറിയിച്ചു. പര്‍വീണിന്റെ മാതാപിതാക്കള്‍ എത്തുമ്പോള്‍ കുട്ടികളെ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മാനസിക നില തെറ്റിയ അവസ്ഥയിലായിരുന്നു പര്‍വീണ്‍. സംഭവത്തില്‍ സെയ്ദിനെതിരെ കേസെടുത്ത് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്
https://www.facebook.com/Malayalivartha
























