യുവമാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയത് ബിജെപി പിന്തുണയുള്ള ഐപിഎഫ്ടി ക്രിമിനലുകള്‍

ത്രിപുര പ്രാദേശിക ചാനലായ ദിന്‍രാതിന്റെ് റിപ്പോര്‍ട്ടര്‍ ശന്തനു ഭൗമികിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത് ബിജെപി പിന്തുണയുള്ള ഐപിഎഫ്ടി ക്രിമിനലുകള്‍. കെപിഎഫ്ടി സംഘടനയുടെ റോഡ് ഉപരോധം നടക്കുന്നതിനിടെ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ശന്തനുവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
മര്‍ദ്ദനമേറ്റ് ഗുരുതര നിലയില്‍ കണ്ടെത്തിയ ശന്തനുവിനെ പിന്നീട് അഗര്‍ത്തല മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഗര്‍ത്തല കോവായ് ജില്ലയില്‍ കുറച്ചു ദിവസമായി ഐപിഎഫ്ടി പ്രവര്‍ത്തകരും ഗണ മുക്തി പരിഷദ്-സിപിഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടക്കുകയാണ്. 15 വീടുകള്‍ കത്തിച്ചു. ഇതേപ്പറ്റി വിവരങ്ങള്‍ ശേഖരിക്കാനാണ് ശന്തനു മണ്ഡായിയില്‍ എത്തിയത്. അക്രമികള്‍ ശന്തനുവിനെ പിടികൂടി ദണ്ഡുകൊണ്ട് കാല്‍ അടിച്ചൊടിച്ചു.
തലയ്ക്കടിച്ചുവീഴ്ത്തിയശേഷം സ്റ്റേഡിയത്തിനുപിന്നിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മര്‍ദിച്ച് കൊല്ലുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം അഗര്‍ത്തലയില്‍ സംസ്കരിച്ചു. ത്രിപുര വിഭജിച്ച് 'ട്വിപ്രലാന്‍ഡ്' എന്ന പേരില്‍ പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അക്രമസമരം നടത്തുന്ന സംഘടനയാണ് ഐപിഎഫ്ടി (ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര).
നിരോധിത വിഘടനവാദ സംഘടന എന്‍എല്‍എഫ്ടിയുടെ രാഷ്ട്രീയരൂപമായ ഐപിഎഫ്ടിക്ക് ബിജെപി സാമ്പത്തികസഹായം നല്‍കുന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അക്രമങ്ങളും കൊലപാതകങ്ങളും വഴിയാണ് ബിജെപി തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.
https://www.facebook.com/Malayalivartha


























