മോചനദ്രവ്യത്തിനായി മലയാളി വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയി, രക്ഷാശ്രമത്തിനിടെ മാതാപിതാക്കള്‍ക്ക് കാണേണ്ടി വന്നത് മകന്റെ മൃതദേഹം, ഞെട്ടല്‍ മാറാതെ കുടുംബം

ബംഗ്‌ളൂരുവില്‍ മലയാളിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി . ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ മകനായ ശരത്തിനെ സെപ്തംബര്‍ 12നാണ് ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ട് പോയത്.
ശരതിനെ വിട്ടു നല്‍കണമെങ്കില്‍ 50 ലക്ഷം മോചനദ്രവ്യം നല്‍കണമെന്നാണ് അജ്ഞാതര്‍ ആവശ്യപ്പട്ടത്. അക്കാര്യം ശരത് മാതാപിതാക്കളോട് വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ അറിയിച്ചിരുന്നു. തുടര്‍ന്ന് ശരത്തിന്റെ മാതാപിതാക്കള്‍ മകനെ കാണാനില്ലെന്ന് ജ്ഞാനഭാരതി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് രാമഹള്ളി തടാകത്തിന്റെ സമീപം ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. കൈകള്‍ പുറകില്‍ കെട്ടി പാതി കുഴിച്ചു മൂടിയ നിലയിലാണ് മൃതദേഹമുള്ളത്.

സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിലൊരാള്‍ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണെന്നാണ് വിവരം. സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha


























