സുഹൃത്തിന്റെ വീട്ടിലെ ഫ്രിഡ്ജില്‍ കാണാതായ യുവാവിന്റെ ശരീര ഭാഗങ്ങള്‍

അഞ്ച് ദിവസത്തിനു മുമ്പ് കാണാതായ യുവാവിനെ ഡല്‍ഹിയിലെ മെഹ്‌റോളി ഭാഗത്തുള്ള സുഹൃത്തിന്റെ ഫ്‌ലാറ്റില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടിനുറുക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഉത്തര്‍പ്രദേശ് സ്വദേശി വിപിന്‍ ജോഷിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സംശയിക്കുന്ന ഇയാളുടെ സുഹൃത്ത് ബാദല്‍ മണ്ഡല്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
ഒക്‌ടോബര്‍ ഒമ്പതിനാണ് ഡല്‍ഹിയില്‍ നിന്നും ജോഷിയെ കാണാതാകുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ സുഹൃത്ത് ബാദലിനെയും കുറേ ദിവസങ്ങളായി കാണാനില്ലെന്ന് കണ്ടെത്തിയിരുന്നു. തെക്കന്‍ ഡല്‍ഹിയിലെ ഒരു റസ്‌റ്റോറന്റില്‍ ജോലി ചെയ്തിരുന്ന ഇരുവരും ഒരേ പ്രദേശത്താണ് താമസിച്ചിരുന്നത്.
തുടര്‍ന്ന് പൊലീസ് ബാദലിന്റെ വീട്ടിലെത്തിയെങ്കിലും അത് അടച്ചിട്ട നിലയിലായിരുന്നു. വാതില്‍ പൊളിച്ച് അകത്തുകടന്ന ശേഷം നടത്തിയ പരിശോധനയിലാണ് റെഫ്രിജറേറ്ററില്‍ പ്ലാസ്റ്റിക് ബാഗുകളില്‍ സൂക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാദലിനെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ചിന്മയ് ബിസ്വാള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























