Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മകളെയും വീട്ടുവേലക്കാരനെയും കൊലപ്പെടുത്തിയ കേസിൽ കോടതി കുറ്റവിമുക്തരാക്കിയ രാജേഷ് തൽവാറും ഭാര്യയും ഇനി മുതൽ ജയലിലെ ദന്തഡോക്ടർമാർ

15 OCTOBER 2017 03:36 PM IST
മലയാളി വാര്‍ത്ത

പതിന്നാലുകാരി ആരുഷി തൽവാറിനെയും വീട്ടുവേലക്കാരൻ ഹേമരാജിനെയും കൊലപ്പെടുത്തിയ കേസിൽ അലഹബാദ് കോടതി കുറ്റവിമുക്തരാക്കിയ രാജേഷ് തൽവാറും ഭാര്യ നൂപുർ തൽവാറും ഇനി മുതൽ ജയലിലെ ദന്തഡോക്ടർമാർ. ഓരോ 15 ദിവസം കൂടുമ്പോഴും ഇരുവരും ജയിലിലെത്തി തടവുകാരുടെ ദന്തപരിശോധന നടത്തും.

കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച ഇരുവരും 2013 മുതൽ ഗാസിയാബാദിലെ ദസ്ന ജയിലിൽ കഴിഞ്ഞിരുന്നു. സി.ബി.ഐ കോടതിയുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്ന് തൽവാർ ദമ്പതിമാർ നാളെ ജയിൽ മോചിതാരാവും.

ജയിലിൽ ആയിരുന്നപ്പോൾ തൽവാർ ദമ്പതിമാരായിരുന്നു തടവുകാരുടെ ദന്തപരിശോധന നടത്തിയിരുന്നത്. ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കിയതോടെ തടവുകാരുടെ ദന്തസംരക്ഷണ വകുപ്പ് സംബന്ധിച്ച് ആശങ്ക ഉയർന്നിരുന്നു.

എന്നാൽ, തങ്ങൾ രണ്ടാഴ്ചയിൽ ഒരിക്കൽ വന്ന് തടവുകാരുടെ ദന്തപരിശോധന നടത്താമെന്ന് ദമ്പതിമാർ ജയലിൽ അധികൃതർക്ക് ഉറപ്പ് നൽകുകയായിരുന്നു. തടവുകാരെ കൂടാതെ ജയിൽഉദ്യോഗസ്ഥരുടെ ദന്തസംരക്ഷണവും ഇവർ തന്നെയാണ് നോക്കിയിരുന്നത്. തടവുകാരെല്ലാവരും തൽവാർ ദമ്പതിമാരുടെ പരിചരണത്തിൽ സന്തോഷവാന്മാരായിരുന്നെന്നും അധികൃതർ പറഞ്ഞു.

ജയിലിലെ ആശുപത്രിയിലെ തിരക്ക് കുറക്കുന്നതിനായി ഗാസിയാബാദിലെ ഒരു ദന്താശുപത്രിയുമായി ജയിൽ അധികൃതർ ധാരണയിലെത്തിയിരുന്നു. അവിടെയുള്ള ഡോക്ടർമാരും രണ്ടാഴ്ചയിലൊരിക്കൽ ദസ്ന ജയിലിൽ തടവുകാരെ പരിശോധിക്കുന്നുണ്ട്.

കോടതി കുറ്റവിമുക്തരാക്കിയതിന് പിന്നാലെ തൽവാർ ദമ്പതിമാരുടെ അടുത്ത് ചികിത്സ തേടിയെത്തുന്ന തടവുകാരുടെ എണ്ണം കൂടിയിരുന്നു. രാജേഷ് തൽവാറിന്റെ സഹോദരനും നേത്രരോഗ വിദഗ്ദ്ധനുമായ ദിനേഷ് തൽവാറും സംഘവും 15 ദിവസത്തിലൊരിക്കൽ ആശുപത്രിയിലെത്തി തടവുകാരെ പരിശോധിക്കുന്നുണ്ട്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (4 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (4 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends