ഗുജറാത്തില്‍ കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും അഭിമാനപോരാട്ടം... ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു, വൈകിട്ട് അഞ്ച് മണി വരെയാണ് പോളിങ്

ഗുജറാത്തില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. സൗരാഷ്ട്രയിലെയും തെക്കന്‍ ഗുജറാത്തിലെയും 89 മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുതുന്നത്. മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ 977 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. രൂപാണി മത്സരിക്കുന്ന രാജ്‌കോട്ട് വെസ്റ്റില്‍ സംസ്ഥാനത്തെ സ്ഥാനാര്‍ഥികളില്‍ ഏറ്റവും ധനികനായ ഇന്ദ്രാനില്‍ രാജ്യഗുരു ആണ് എതിര്‍ സ്ഥാനാര്‍ഥി.
രാവിലെ എട്ടുമണി മുതല്‍ അഞ്ച് മണി വരെയാണ് പോളിങ്. മണിശങ്കര്‍ അയ്യര്‍ പ്രധാനമന്ത്രിക്കെതിരേ നടത്തിയ മോശം പരാമര്‍ശവും പോളിങിന് 24 മണിക്കൂര്‍ മുമ്പ് മാത്രം ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയും വിധിയെഴുത്തിനെ ബാധിക്കുമെന്നാണ് കരുതുന്നത്. ഗുജറാത്തില്‍ മൊത്തം 182 സീറ്റാണുള്ളത്. 2012ലെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ ഒന്നാം ഘട്ടത്തിലെ 89 സീറ്റുകളില്‍ 69 എണ്ണവും ബിജെപി സ്വന്തമാക്കിയിരുന്നു. കോണ്‍ഗ്രസിന് 22ഉം മറ്റുള്ളവര്‍ക്ക് നാലും സീറ്റുകള്‍ ലഭിച്ചു.
6.10: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് ശനിയാഴ്ച നടക്കും. സൗരാഷ്ട്ര, തെക്കന്‍ ഗുജറാത്ത് മേഖലകളിലെ 89 സീറ്റുകള്‍ക്കുവേണ്ടി 977 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. 2.12 കോടി സമ്മതിദായകരാണ് ആ മേഖലയിലുള്ളത്.മുഖ്യമന്ത്രി വിജയ് രുപാനി (രാജ്‌കോട്ട് വെസ്റ്റ്), കോണ്‍ഗ്രസിന്റെ ശക്തിസിങ് ഗാഹില്‍(മണ്ഡാവി), പരേഷ് ധനാനി(അംറേലി) എന്നിവരാണ് ഒന്നാം ഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖര്‍.
കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും അഭിഭാനപോരാട്ടമാണ് ഗുജറാത്തില്‍ നടക്കുന്നത്. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പ് പതിവിലേറെ രാഷ്ട്രീയ ശ്രദ്ധ ആകര്‍ഷിയ്ക്കുന്നുമുണ്ട്. പ്രചാരണം അവസാനിക്കുമ്‌ബോള്‍ തിരഞ്ഞെടുപ്പ് നരേന്ദ്രമോദിയും രാഹുല്‍ഗാന്ധിയും തമ്മിലുള്ള പോരാട്ടം എന്ന നിലയിലേക്ക് ഉയര്‍ന്നു.
വടക്കന്‍ ഗുജറാത്തിലെ 93 സീറ്റുകള്‍ക്കുവേണ്ടിയുള്ള വോട്ടെടുപ്പ് വരുന്ന പതിനാലാം തിയ്യതിയാണ്. 18 തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കുന്നത്. നവംബര്‍ 8ന് നടന്ന ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണല്‍ ഇതേ ദിവസമാണ്.
https://www.facebook.com/Malayalivartha


























