അമ്മയേയും സഹോദരിയേയും ക്രൂരമായി കൊലപ്പെടുത്തിയശേഷം മുങ്ങിയ 16കാരൻ പിടിയിലായി

അമ്മയേയും സഹോദരിയേയും ക്രൂരമായി കൊലപ്പെടുത്തിയശേഷം മുങ്ങിയ 16കാരൻ പിടിയിൽ. ഡൽഹിയിലെ ഗ്രേറ്റർ നോയ്ഡയിലെ ഗോർ സിറ്റിയിൽ ഫ്ലാറ്റിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. അഞ്ജലി അഗർവാൾ (42), മകൾ മണികർണിക (11) എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് അഞ്ജലിയുടെ പത്താം ക്ലാസിൽ പഠിക്കുന്ന മകനാണ് പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടിന് ഇയാൾ അമ്മയ്ക്കും സഹോദരിക്കുമൊപ്പം ഫ്ലാറ്റിലേക്കു കയറിപ്പോകുന്നതിന്റെയും രാത്രി 11.30 ന് ഫ്ലാറ്റിൽനിന്നും ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. കുട്ടിയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിലെ കുളിമുറിയിൽനിന്നും പോലീസ് കണ്ടെടുത്തിരുന്നു.
അതിക്രൂരമായാണ് ഈ കൗമാരക്കാരൻ അമ്മയെയും സഹോദരിയെയും കൊന്നത്. ബാറ്റുകൊണ്ട് ഒരുപാടു തവണ തലയ്ക്കടിച്ചു. കുറേതവണ കുത്തി. അഞ്ജലിയുടെ തലയിൽ അടിയേറ്റ ഏഴു മുറിവുകളുണ്ടായിരുന്നു. മണികർണികയുടെ തലയിൽ അഞ്ച് മുറിവുകളും. മൃതദേഹത്തിന്റെ സമീപത്തുനിന്നും രക്തം പുരണ്ട കത്രികയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബ്ലൂവെയിൽപോലുള്ള ഗാംഗ്സ്റ്റർ ഇൻ ഹൈസ്കൂൾ എന്ന കൊലയാളി ഗെയിമിനു അടിമയായിരുന്നു ഈ കൗമാരക്കാരൻ. ഈ ഗെയിമുമായി ബന്ധപ്പെട്ട ഇലക്ട്രോണികിസ് ഉപകരണങ്ങൾ വീട്ടൽനിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























