ഗുജറാത്ത് തെരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രത്തിൽ തിരിമറി നടന്നുവെന്ന് കോൺഗ്രസ്സ്; വോട്ട് രസീത് എണ്ണണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടന്നുവെന്ന് കോൺഗ്രസ്സ്. ഇതേ തുടർന്ന് തെരഞ്ഞെടുപ്പിലെ 25 ശതമാനം വോട്ടുകളുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി കോൺഗ്രസ്സിന്റെ ആവശ്യം തള്ളി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരത്തിൽ കൈകടത്താൻ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.
വോട്ട് രേഖപ്പെടുത്തിയാൾക്ക് ലഭിക്കുന്ന വിവിപാറ്റ് പേപ്പറും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവും ചേർത്ത് പരിശോധന നടത്തണമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ആവശ്യം. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ ആർക്കാണ് വോട്ട് ചെയ്തതെന്ന് കാണിക്കുന്ന രസീത് ലഭിക്കുന്ന സംവിധാനമാണ് വിവിപാറ്റ്.
വോട്ടിങ് യന്ത്രത്തിൽ തിരിമറി നടത്താമെന്നു പറയുന്നതിനുള്ള വിശദീകരണവും തെളിവും എന്താണെന്നും കോടതി ചോദിച്ചു. നിലവിലെ ഹർജി പിൻവലിക്കാൻ അനുവദിച്ച കോടതി, കോൺഗ്രസിന് പിന്നീട് തിരഞ്ഞെടുപ്പ് പരിഷ്കരണ ഹർജി നൽകാമെന്നും അറിയിച്ചു. കേസിൽ കോണ്‍ഗ്രസിന് വേണ്ടി അഭിഷേക് മനു സിംഗ് വിയും കപിൽ സിബലും കോടതിയിൽ ഹാജരായി.
https://www.facebook.com/Malayalivartha
























