ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവതിയുടെ ശരീരത്തില്‍ ക്രൂരമായി പീഡനമേറ്റ പാടുകള്‍

വീട്ടിലെ മുറിയില്‍ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ചസംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. സ്ത്രീധനത്തിന്റെ പേരില്‍ നേഹയ്ക്കു കടുത്ത പീഡനങ്ങളാണ് ഏല്‍ക്കേണ്ടി വന്നിരുന്നതായി വീട്ടികാര്‍ പോലീസിനോട് പറഞ്ഞു. ബിഹാറിലെ ഭഗല്‍പൂരയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ചൊവ്വാഴ്ച്ച രാവിലെയാണു നേഹ എന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തേ ഒരു കേളേജില്‍ പിജി വിദ്യാര്‍ത്ഥിയായിരുന്നു ഇവര്‍. പരിശോധനയില്‍ നേഹയുടെ ശരീരത്തിലെ പല ഭാഗത്തും പീഡനമേറ്റപാടുകള്‍ ഉണ്ട് എന്നു കണ്ടെത്തി.
തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണു നേഹയുടെ ഭര്‍ത്താവ് ദിനേശ് അറസ്റ്റിലാകുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ നേഹയ്ക്കു കടുത്ത പീഡനങ്ങളാണ് ഏല്‍ക്കേണ്ടി വന്നിരുന്നത് പലപ്പോഴും ഇവര്‍ വീട്ടുകാരെ ഈ വിവരം അറിയിച്ചിരുന്നു. കൂടാതെ നേഹയ്ക്ക് ഓംലൈറ്റില്‍ ഗര്‍ഭിണിയാകാതിരിക്കാനുള്ള മരുന്നു കലര്‍ത്തി നല്‍കിരുന്നു എന്നും പറയുന്നു. ഇതിന്റെ ചിത്രങ്ങള്‍ നേഹ സഹോദരന് അയച്ചു കൊടുത്തിരുന്നു. സംഭവത്തില്‍ നേഹയുടെ ഭര്‍ത്താവിനെ കൂടാതെ ഭര്‍ത്താവിന്റെ ചേട്ടനും ഭാര്യയും അറസ്റ്റിലായിട്ടുണ്ട്.
https://www.facebook.com/Malayalivartha
























