Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

ഡൽഹിയിൽ ഓടുന്ന ബസിൽ ക്രൂര പീഡനത്തിനിരയായി നിർഭയ കൊല്ലപ്പെട്ടിട്ട് അഞ്ചു വർഷം; ഒന്നും മാറിയിട്ടില്ലെന്ന് അമ്മ...

16 DECEMBER 2017 12:20 PM IST
മലയാളി വാര്‍ത്ത

More Stories...

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍

നവദമ്പതികളുടെ മൃതദേഹം പുഴയില്‍ ഇരുമ്പുചങ്ങലകൊണ്ട് കാലുകളില്‍ ബന്ധിച്ച നിലയില്‍

സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം

ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ ക്രൂരമായി മാനഭംഗത്തിനിരയായ നിര്‍ഭയ കൊല്ലപ്പെട്ടിട്ട് അഞ്ച് വർഷം. 2012 ഡിസംബർ 16ന് രാത്രിയായിരുന്നു രാജ്യം കണ്ട ഏറ്റവും ക്രൂരമായ ബലാൽസംഗം.നടന്നത്. ഫിസിയോതെറാപ്പി അവസാന വർഷ വിദ്യാർത്ഥിനി ആയിരുന്ന പെൺകുട്ടി കൂട്ടുകാരനോടൊന്നിച്ചു സിനിമ കണ്ടു മടങ്ങുമ്പോൾ ഓടുന്ന ബസിൽ വച്ചായിരുന്നു നിഷ്ഠൂരമായി പീഡിപ്പിക്കപ്പെട്ടത്.

നിര്‍ഭയയ്ക്കു ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ നിരവധിപേരാണ് ഡല്‍ഹിയുടെ തെരുവോരങ്ങളില്‍ പിച്ചി ചീന്തപ്പെട്ടത്. അഞ്ച് വർഷം മുന്നോട്ട് ലോകം സഞ്ചരിക്കുമ്പോഴും സ്ത്രീ പീഡനങ്ങൾക്കും സ്ത്രീ സുരക്ഷക്കും പഴയ അവസ്ഥ തന്നെയാണ്. ഒരു മാറ്റവുമില്ല. പീഡനങ്ങൾ ആവർത്തിക്കുന്നു, സുരക്ഷ കടലാസിൽ മാത്രം.

ഓരോ ദിവസവും ഓരോ പെൺകുട്ടിയും ബലാൽസംഗം ചെയ്യപ്പെട്ട വാർത്ത വായിക്കുമ്പോഴും ഞാൻ മകളെ ഓർമിക്കും. അവൾ അനുഭവിച്ച തീവ്രവേദനയും ഭയപ്പാടും ഓർമിക്കും. നിർഭയയുടെ മാതാവ് ആശാ ദേവി സിങ് പറയുന്നു. ഇരുട്ടുപിടിച്ച ആളൊഴിഞ്ഞ വഴികൾ ഇപ്പോഴും എന്നെ ഭയപ്പെടുത്തുന്നു. ഞാൻ അപ്പോൾ മകളെ ഓർമിക്കും. പെട്ടന്ന് വിചാരിക്കും അവൾ ആശുപത്രിയിൽ ഉണ്ടെന്ന്.. പിച്ചിച്ചീന്തപ്പെട്ടെങ്കിലും ജീവനോടെ...

ആറ് പേരായിരുന്നു നിർഭയയെ ആക്രമിച്ചത്. ഒരു മനുഷ്യ ജീവിയോട് കാട്ടാവുന്ന ഏറ്റവും ക്രൂരതയോടെ. 13 ദിവസത്തെ ദുരിതത്തിനൊടുവിൽ അവൾ മരണത്തിനു കീഴടങ്ങി. ജീവിച്ചിരുന്നുവെങ്കിൽ അവൾക്കു ഇപ്പോൾ 28 വയസ്സാവുമായിരുന്നു. ആ അമ്മ പ്രത്യാശിക്കുന്നു. മകൾക്കു നേരിട്ട ദുരന്തത്തിനു ശേഷം കുടുംബം ഇപ്പോൾ ഡൽഹിയിലെ ദ്വാരകയിലാണ് താമസം. വീട്ടിലെ മുറിയിൽ ഒരു അലമാര നിറയെ നിർഭയക്ക്‌ ലഭിച്ച സമ്മാനങ്ങളാണ്.

ജീവിതത്തിൽ അവൾ കാണിച്ച ഉത്സാഹത്തിനും, ശുഭപ്രതീക്ഷക്കും, സ്നേഹത്തിനും, ധൈര്യത്തിനും ലഭിച്ച അംഗീകാരങ്ങൾ.. ദുരന്തം മറക്കാനും, അവളെ മറക്കാനും ആളുകൾ എന്നോട് പറയുന്നു. എനിക്ക് മറ്റു രണ്ടു മക്കൾ കൂടിയുണ്ട്. അവരത് മറക്കരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു.ഞാനും അത് മറക്കില്ല.

രോഷത്തിന്റെ വേലിയേറ്റമുണ്ടായിരുന്നു നിർഭയയുടെ അമ്മ സംസാരിക്കുമ്പോൾ. പക്ഷെ ഇടക്കെപ്പോഴോ അത് നിരാശക്ക് വഴി മാറി. അധികാരികളുടെ ഭാഗത്തു നിന്നുള്ള നടപടികളെല്ലാം നടന്ന് കൊണ്ടിരിക്കുകയാണ്.. അല്ലെങ്കിൽ പരിഗണനയിലാണ്. സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് നടന്നുകൊണ്ടിരിക്കുകയാണ്.. പൊലീസ് പട്രോൾ ഏർപ്പെടുത്തികൊണ്ടിരിക്കുകയാണ്... പക്ഷെ പെൺകുട്ടികൾ ബലാൽസംഗം ചെയ്യപെട്ടുകൊണ്ടേയിരിക്കുന്നു.

എന്താണ് മാറിയത്? അഞ്ചു വർഷത്തിനുമിപ്പുറം എന്ത് സുരക്ഷയാണ് പെൺകുട്ടികൾക്കുള്ളത്..അവർ ചോദിക്കുന്നു. എന്റെ മകളുടെ ഘാതകർ ഇപ്പോഴും ജീവിച്ചിരിക്കുന്നു. അവരെപ്പോലെ സമൂഹത്തിൽ ജീവിച്ചിരിക്കുന്നവർക്ക്‌ ആണെങ്കിൽ ഒന്നിനെയും പേടിയില്ല. ഡൽഹിയിൽ പലയിടങ്ങളിലും രാത്രിയിൽ വെളിച്ചമില്ലെന്നു നിർഭയയുടെ അമ്മ ചൂണ്ടിക്കാട്ടുന്നു. ഇവിടങ്ങളിൽ ഒരു പെൺകുട്ടിയെ ഒറ്റയ്ക്ക് കണ്ടാൽ തൻ ഭയപ്പാടോടെ അപകടം മണക്കാറുണ്ടെന്നും അവർ പറഞ്ഞു.

എന്നാൽ നിർഭയ ആക്രമിക്കപ്പെട്ട ഡിസംബർ മാസത്തിൽ ചിലപ്പോൾ പൊലീസ് പട്രോളിങ് ഉണ്ടാവും.. ആക്രമണത്തിന് ഒരോർമ്മകുറിപ്പ് പോലെ അവർ പറഞ്ഞു. അവൾ ഹോസ്പിറ്റലിൽ മരണത്തോട് മല്ലടിക്കുമ്പോഴും മുടി എന്താണ് ചീകാത്തത്, നെറ്റിയിൽ പൊട്ടെവിടെ എന്നെല്ലാം എന്നോട് ചോദിക്കുമായിരുന്നു. ഞാൻ ഇപ്പോൾ എല്ലാ ദിവസവും പൊട്ടു തൊടാറുണ്ട്. അവളോട് ചേർന്ന് നിൽക്കുന്നത് പോലെ തോന്നും എനിക്കപ്പോൾ. അവളോട് സംസാരിക്കുന്നതു പോലെയും, നിർഭയയുടെ അമ്മ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്  (2 hours ago)

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍  (2 hours ago)

നവദമ്പതികളുടെ മൃതദേഹം പുഴയില്‍ ഇരുമ്പുചങ്ങലകൊണ്ട് കാലുകളില്‍ ബന്ധിച്ച നിലയില്‍  (3 hours ago)

ആസൂത്രണ ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രഖ്യാപിച്ചു  (4 hours ago)

ബസ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം  (5 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (5 hours ago)

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (7 hours ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (7 hours ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (8 hours ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (8 hours ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (8 hours ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (8 hours ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (8 hours ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (8 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (8 hours ago)

Malayali Vartha Recommends