എട്ടാം ക്ലാസുകാരി ഹോംവര്‍ക്ക് ചെയ്തില്ല, 500 സിറ്റപ്പ് എടുക്കാന്‍ അധ്യാപിക പറഞ്ഞു, 300 സിറ്റപ്പ് എടുത്തപ്പോള്‍ വിദ്യാര്‍ത്ഥിനി തളര്‍ന്നു, പിന്നീടുണ്ടായത് ഇങ്ങനെ

ദീപാവലി അവധിക്ക് നല്‍കിയ ഹോംവര്‍ക്ക് ചെയ്തില്ലെന്ന് ആരോപിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൊണ്ട് 500 സിറ്റപ്പുകള്‍ എടുപ്പിച്ച സ്‌കൂള്‍ ഹെഡ്മിസ്ട്രസിന്റെ നടപടി വിവാദത്തില്‍.
ഹിന്ദി ഹോംവര്‍ക്ക് പ്രൊജക്ട് ചെയ്തില്ലെന്ന കുറ്റത്തിന് കോലാപ്പൂരിലെ ചന്ദാഗഡ് താലൂക്കിലെ കാനുര്‍ ബുദ്രൂക്ക് ഗ്രാമത്തിലെ ഹയര്‍സെക്കണ്ടറി സ്‌കൂളായ ഭാവനേശ്വരി സന്ദേശ് വിദ്യാലയത്തിലെ പ്രധാനാദ്ധ്യാപിക അശ്വിനി ദേവനാണ് വിദ്യാര്‍ത്ഥിനിയോട് കടുത്ത ക്രൂരത ചെയ്തത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് കേസെടുത്ത പോലീസ് പ്രധാനധ്യാപികയെ അറസ്റ്റു ചെയ്തു.
കഴിഞ്ഞ നവംബര്‍ 24 നാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഇവര്‍ പ്രൊജക്ടുകള്‍ ശേഖരിച്ചത്. പിന്നീട് പരിശോധിച്ചപ്പോള്‍ പരാതിക്കാരിയായ പെണ്‍കുട്ടിയും മറ്റ് ആറുപേരും ചെയ്തിട്ടില്ലെന്ന് കണ്ടെത്തി.
തുടര്‍ന്ന് ഏഴു പേരോടും 500 തവണ സിറ്റപ്പ് ചെയ്‌തോളാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ 300 എണ്ണം ചെയ്യാനേ പെണ്‍കുട്ടിക്ക് കഴിഞ്ഞുള്ളൂ. പിന്നീട് വലതുകാലിന് വേദനയും ശാരീരികാസ്വാസ്ഥ്യവും തോന്നിയ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ഡിസംബര്‍ 11 ന് ഛത്രപതി പ്രമീളാ രാജേ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇതേ സ്‌കൂളില്‍ പെണ്‍കുട്ടിയുടെ പിതാവ് പ്യൂണായി ജോലി നോക്കുന്നതിനാല്‍ തനിക്കെതിരേ സ്‌കൂള്‍ അധികൃതര്‍ നടപടിയെടുക്കുമോ എന്ന ഭയം കാരണം സംഭവം ആദ്യം പോലീസിനോട് പറഞ്ഞില്ല.
https://www.facebook.com/Malayalivartha
























