Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തിന് രാഹുല്‍ ഗാന്ധിയല്ല ഉത്തരവാദിയെന്ന് എ.കെ.ആന്റണി

16 AUGUST 2014 08:43 AM IST
മലയാളി വാര്‍ത്ത.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തിന് രാഹുല്‍ ഗാന്ധിയല്ല ഉത്തരവാദിയെന്ന് തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച എ.കെ.ആന്റണി സമിതി. പാര്‍ട്ടി ഘടകങ്ങളുടെ ബലക്ഷയവും മാധ്യമങ്ങള്‍ ബിജെപിക്ക് അനുകൂലമായതും തോല്‍വിക്ക് കാരണമായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും കനത്ത പരാജയം ഏറ്റുവാങ്ങിയതിനെ തുടര്‍ന്നാണ് തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ കോണ്‍ഗ്രസ് എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ നാലംഗ സമിതിയെ നിയോഗിച്ചത്. സമിതി സോണിയാഗാന്ധിക്ക് റിപ്പോര്‍ട്ട് കൈമാറി. തോല്‍വിയില്‍ നേതൃത്വത്തെ കുറ്റപ്പെടുത്താതെയാണ് ആന്റണി സമിതി റിപ്പോര്‍ട്ട് സോണിയഗാന്ധിയ്ക്ക് കൈമാറിയത്. എല്ലാ സംസ്ഥാനങ്ങളിലേയും പിസിസി അദ്ധ്യക്ഷന്മാര്‍, സിഎല്‍പി നേതാക്കള്‍, വിവിധ പാര്‍ട്ടി ഘടകങ്ങള്‍ എന്നിവരുമായി ചര്‍ച്ച ചെയ്താണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എ.കെ ആന്റണിക്ക് പുറമെ മുകുള്‍ വാസ്‌നിക്, ആര്‍സി ഖുന്ദ്യ, അവിനാശ് പാണ്ഡെ എന്നിവരാണ് സമിതിയിലുണ്ടായിരുന്നത്. നേരത്തേ, രാഹുല്‍ഗാന്ധിക്കെതിരെ ആന്റണി സമിതി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കോണ്‍ഗ്രസ് തോല്‍ക്കാന്‍ കാരണം മാധ്യമങ്ങളാണ്. തെരഞ്ഞെടുപ്പില്‍ ബിജെപി മാധ്യമങ്ങളെ അവര്‍ക്കനുകൂലമായി ഉപയോഗിച്ചു. മോദിയുടെ നേതൃത്വത്തില്‍ ബിജെപി ശക്തമായ പ്രചരണം നടത്തിയപ്പോള്‍ കോണ്‍ഗ്രസിന് പ്രചരണത്തില്‍ പാളിച്ച പറ്റി. പാര്‍ട്ടി ഘടകങ്ങള്‍ക്ക് ബലക്ഷയം സംഭവിച്ചതും തോല്‍വിക്ക് കാരണമായെന്ന് ആന്റണി സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും രാജ്യത്തുടനീളം റാലികള്‍ സംഘടിപ്പിച്ചെന്നും റിപ്പോര്‍ട്ടിലെ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും എ.കെ ആന്റണി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (6 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (6 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (6 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (8 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (8 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (9 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (9 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (9 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (9 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (10 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (11 hours ago)

Malayali Vartha Recommends