ജഡ്ജിമാരുടെ പ്രതിഷേധം ഫലം കണ്ടു; സുപ്രീം കോടതിയിൽ റോസ്റ്റർ സംവിധാനം ഏർപ്പെടുത്തി

സുപ്രീം കോടതിയിൽ കേസുകള്‍ വിഭജിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസിനെതിരെ മുതിർന്ന ജഡ്ജിമാർ നടത്തിയ പ്രതിഷേധം ഫലം കണ്ടു. സുപ്രീം കോടതിയില്‍ കേസുകള്‍ വിഭജിക്കുന്നതിന് റോസ്റ്റര്‍ സംവിധാനം ഏര്‍പ്പെടുത്തി. ഓരോ ജസ്റ്റിസുമാരും കൈകാര്യം ചെയ്യേണ്ട കേസുകളുടെ പട്ടിക പുറത്തിറക്കി. പൊതുതാത്പര്യ ഹർജികൾ നേരിട്ട് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.
സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിമാർ ഉന്നയിച്ച പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് ഇതോടെ പരിഹരിക്കപ്പെടുന്നത്. പുതിയ റോസ്റ്റര്‍ സംവിധാനം തിങ്കളാഴ്ച മുതൽ നടപ്പാക്കും. ഓരോ കേസിലും ബെഞ്ച് തീരുമാനിക്കാനുള്ള അധികാരം നാലു മുതിര്‍ന്ന ജഡ്ജിമാര്ക്കുകൂടി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിഭജിച്ചു നല്കി. ചീഫ് ജസ്റ്റിസിനെതിരെ മുതിർന്ന ജഡ്ജിമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയി, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് നേരത്തെ പരസ്യവിമര്‍ശനം ഉന്നയിച്ചത്. ഇത് വലിയ വിവാദമായിരുന്നു.
തുടർന്ന് ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് പലതവണ ചർച്ചകൾ നടത്തി. ഇതേ തുടർന്നാണ് പ്രശ്ന പരിഹാരമുണ്ടായത്. തെരഞ്ഞെടുപ്പ്, ക്രിമിനൽ കേസുകൾ, ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട കേസുകൾ തുടങ്ങിയവ ചീഫ് ജസ്റ്റിസ് നേരിട്ട് പരിഗണിക്കും.
https://www.facebook.com/Malayalivartha
























