ട്രെയിന്‍ ഓട്ടോയിലിടിച്ച് എട്ടു കുട്ടികള്‍ ഉള്‍പ്പെടെ 20 പേര് മരിച്ചു
ബിഹാറിലെ മോത്തിഹാരിയില്‍ ഓട്ടോറിക്ഷയില്‍ ട്രെയിനിടിച്ച് എട്ടു കുട്ടികള്‍ ഉള്‍പ്പെടെ 20 പേര് മരിച്ചു. സെമ്ര- സുഗോളി റയില്‍വേ സ്റ്റേഷനുകള്‍ക്ക് മധ്യേ റയില്‍വേ ക്രോസില്‍ ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരെ കുത്തിനിറച്ച ഓട്ടോറിക്ഷയെ ഡെറാഡൂണിലേക്ക് പോയ രപ്തി ഗംഗ എക്സ്പ്രസ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
മരിച്ചവരെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് സുധീര്‍ കുമാര്‍ അറിയിച്ചു. കാവല്ക്കാരന് ഉള്ള ഗേറ്റിലാണ് അപകടമുണ്ടായതെന്നാണ് സൂചന. അപകടകാരണത്തെ കുറിച്ച് റയില്‍വേ അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ അനുശോചിച്ച മുഖ്യമന്ത്രി ജീതന്‍ റാം മാഞ്ചി, മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒന്നര ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം നിര്‍ത്തിവച്ചു. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha