ദേശീയ ചലച്ചിത്ര പുരസ്കാരം: മലയാളത്തിന് 15 പുരസ്കാരങ്ങള്‍
അറുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 15 പുരസ്കാരങ്ങളാണ് മലയാളം വാരികൂട്ടിയത്. സംസ്ഥാന ചലചിത്ര അവാര്‍ഡ് നേടിയ കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡാണ് മികച്ച മലയാള ചിത്രം. അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടല്‍ ജനപ്രിയ ചിത്രമായി തെരെഞ്ഞെടുത്തു. `കളിയച്ഛന്' എന്ന ചിത്രത്തിലൂടെ ബിജിപാല്‍ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ് നേടി. ബാബു തിരുവല്ല സംവിധാനം ചെയ്ത `തനിച്ചല്ല ഞാന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് കല്‍പ്പന മികച്ച സഹനടിക്കുള്ള പുരസ്കാരം നേടി. മികച്ച സംഭാഷണത്തിലുള്ള പുരസ്കാരം `ഉസ്താദ് ഹോട്ടല്‍' എന്ന ചിത്രത്തിലൂടെ അഞ്ജലി മേനോന് കരസ്ഥമാക്കി. ഒഴിമുറി എന്ന ചിത്രത്തിലെ അഭിനയത്തിന് ലാലും ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് തിലകനും ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.
മികച്ച സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രമായി രഞ്ജിത്ത് സംവിധാനം `സ്പിരിറ്റ്' തെരഞ്ഞെടുക്കപ്പെട്ടു. പരിസ്ഥിതി വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ജോഷി മാത്യു സംവിധാനം ചെയ്ത `ബ്ലാക്ക് ഫോറസ്റ്റ്' നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം `101 ചോദ്യങ്ങള്‍' എന്ന ചിത്രം സംവിധാനം ചെയ്ത സിഥാര്‍ഥ് ശിവ സ്വന്തമാക്കി. 101 ചോദ്യങ്ങളിലെ അഭിനയത്തിന് മിനന്‍ മികച്ച ബാലതാരമായി തെരെഞ്ഞെടുക്കപ്പെട്ടു.
ബോളീവുഡ് ചിത്രം പാന്‍സിംഗ് തോമറാണ് മികച്ച ചിത്രം. ഈ ചിത്രത്തിലൂടെ ഇര്ഫാന് ഖാനും, മറാത്തി ചിത്രമായ അനുമതിയിലൂടെ വിക്രം ഗോഖലേയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. ഉഷ യാദവ് ആണ് മികച്ച നടി. മറാത്തി സംവിധായകന് ശിവാജി ലോസര്‍ ആണ് മികച്ച സംവിധായകന്.
https://www.facebook.com/Malayalivartha