ടുജി സ്പെക്ട്രം കേസില്‍ കരുണാനിധിയുടെ ഭാര്യയ്ക്ക് ജാമ്യം
ടുജി സ്പെക്ട്രം കേസില്‍ ഡിഎംകെ നേതാവ് എം. കരുണാനിധിയുടെ ഭാര്യയ്ക്ക് ജാമ്യം അനുവദിച്ചു. പ്രത്യേക സിബിഐ കോടതിയാണ് കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന് ജാമ്യം അനുവദിച്ചത്.
5 ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും തുല്യതുകയ്ക്കുള്ള മറ്റ് രണ്ടു പേരുടെ ജാമ്യത്തിലുമാണ് ദയാലു അമ്മാളിന് ജാമ്യം ലഭിച്ചത്. എന്നാല്‍ കേസില്‍ നിന്നും കുറ്റവിമുക്തയാക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ നല്കിയ ഹര്‍ജി കോടതി തള്ളി.
കള്ളപ്പണം ഒളുപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് ദയാളു അമ്മാളുവിനെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. മുന്‍ ടെലികോം മന്ത്രി എ. രാജയുടെയും എം.പി കനിമൊഴിയുടെയും ജാമ്യാപേക്ഷ ഇന്ന് ഉച്ചയ്ക്കുശേഷം കോടതി പരിഗണിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha