ഇരട്ട സഹോദരിമാരുടെ വധശിക്ഷ ഹൈക്കോടതി സ്റ്റേചെയ്തു
കുട്ടികളെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ മഹാരാഷ്ട്ര സ്വദേശികളായ ഇരട്ടസഹോദരിമാരുടെ വധശിക്ഷ ഹൈക്കോടതി സ്റ്റേചെയ്തു. ഇവര്‍ പുതിയ മാപ്പപേക്ഷയുമായി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിക്കുന്നതുവരെയാണ് സ്റ്റേ. ശിക്ഷ വിധിക്കപ്പെട്ട് 13 വര്‍ഷം ജയിലില്‍ കിടന്നു എന്നു കാണിച്ചാണ് ഇവരുടെ അഭിഭാഷകന് സുദീപ് ജയ്സ്വാള്‍ മുംബൈ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
2006 ലാണ് രേണുക ഷിന്‍ഡെ, സീമ ഗവിത് എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. 13 കുട്ടികളെ തട്ടികൊണ്ടുപോകുകയും അഞ്ച് പേരെ കൊലപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു കേസ്. വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞവരുടെ ശിക്ഷ ജീവപര്യന്തമായി ഇളവ് നല്‍കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവാണ് ഹര്‍ജിയില്‍ ചൂണ്ടികാണിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha