തേനിയിലുണ്ടായ കാട്ടുതീയില്‍ 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ കുരങ്ങിണി റേഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

തേനിയിലുണ്ടായ കാട്ടുതീയില്‍ 11 പേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ കുരങ്ങിണി റേഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. റേഞ്ച് ഓഫീസര്‍ ജയ്‌സിംഗിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ട്രെക്കിംഗ് സംഘം അനധികൃതമായി വനത്തില്‍ പ്രവേശിച്ചത് തടയാതിരുന്നതിനാണ് നടപടി.
അതേസമയം, ട്രെക്കിംഗ് അനധികൃതമായിരുന്നെന്ന് തേനി എസ്.പി ഭാസ്‌കരന്‍ പ്രതികരിച്ചു. അനുമതിയില്ലാതെയാണ് ട്രെക്കിംഗ് സംഘം കൊളുത്തുമല വരെ എത്തിയതെന്ന് എസ്.പി പറഞ്ഞു. ടോപ് സ്‌റ്റേഷന്‍ വരെ പോകാനുള്ള അനുമതി മാത്രമെ വനംവകുപ്പ് നല്‍കിയിരുന്നുള്ളു.
സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കുമെന്നും കാട്ടുതീ ഉണ്ടായതിന് പിന്നില്‍ മറ്റെന്തെങ്കിലും അട്ടിമറി സാധ്യതയുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണെന്നും എസ്.പി വ്യക്തമാക്കി.
ട്രെക്കിംഗ് സംഘടിപ്പിച്ച ചെന്നൈ ട്രെക്കിങ് ക്ലബ് ഉടമ പീറ്റര്‍ വന്‍ജീത്, ഗൈഡ് രാജേഷ് എന്നിവര്‍ക്കെതിരെ അന്വേഷണം നടക്കുകയാണെന്ന് എസ്പി അറിയിച്ചു. ചെന്നൈ, തിരുപ്പൂര്‍, ഈറോഡ് സ്വദേശികളായ 28 സ്ത്രീകളും എട്ട് പുരുഷന്മാരും മൂന്നു കുട്ടികളുമടങ്ങുന്ന സംഘമാണ് ട്രെക്കിംഗിനെത്തിയത്.
https://www.facebook.com/Malayalivartha

























