ഹിന്ദുക്കളില്‍ ഭൂരിഭാഗവും ബീഫ് കഴിക്കുന്നവരാണ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിഫ് നിരോധിക്കാന്‍ സര്‍ക്കാരിനാകില്ലെന്ന് ആര്‍എസ്എസ് നേതാവ് സുനില്‍ ദേവ്ധര്‍

അധികാരത്തിലെത്തിയാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബീഫ് നിരോധിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ത്രിപുരയില്‍ നയം വ്യക്തമാക്കി ബിജെപി. സംസ്ഥാനത്ത് ഒരു കാരണവശാലും ബീഫ് നിരോധിക്കില്ലെന്ന് ത്രിപുരയില്‍ ബിജെപി വിജയത്തിനു ചുക്കാന്‍ പിടിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുനില്‍ ദേവ്ധര്‍ പറഞ്ഞു.
'ഒരു സംസ്ഥാനത്തെ ജനങ്ങളെല്ലാം ബീഫിനെതിരെയാണെങ്കില്‍ അത് ബിജെപി ഇടപെട്ടു നിരോധിക്കാന്‍ സാധ്യതയേറെയാണ്. എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് ദൈനംദിന ഭക്ഷണത്തില്‍തന്നെ ബീഫ് ഒഴിവാക്കാനാവാത്തതാണ്. അങ്ങനെയൊരിടത്ത് ഒരിക്കലും ബീഫ് നിരോധിക്കാന്‍ സര്‍ക്കാരിനാകില്ല' സുനില്‍ പറഞ്ഞു.
ക്രിസ്ത്യന്‍മുസ്ലീം വിഭാഗക്കാരാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷവും. ഹിന്ദുക്കളില്‍ ഒരു വിഭാഗവും ഇവിടെ മാംസ ഭക്ഷണം കഴിക്കുന്നവരാണ്. ഈ സാഹചര്യത്തിലാണ് ബീഫ് നിരോധിക്കാനാവില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കുന്നത്.
രാജ്യത്ത് ഏറ്റവുമധികം ബീഫ് കഴിക്കുന്ന പത്ത് സംസ്ഥാനങ്ങളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ് മുന്‍പന്തിയില്‍. മേഘാലയയില്‍ മാത്രം ജനസംഖ്യയില്‍ 81 ശതമാനം പേരും ബീഫ് കഴിക്കുന്നവരാണ്.
https://www.facebook.com/Malayalivartha

























