ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറിക്കെതിരേ ബിജെപി എംപിയുടെ പരാതി; സന്യാസിയായ തന്നെ കൊണ്ട് നിശാക്‌ളബ്ബ് ഉദ്ഘാടനം ചെയ്യിപ്പിച്ചു; പ്രതിപക്ഷത്തിന് തിരിച്ചടിക്കാന്‍ വകനല്‍കി ബി.ജെ.പി

ഉത്തര്‍പ്രദേശിലെ നിശാ ക്‌ളബ്ബ് ഉദ്ഘാടനം ചെയ്യിച്ച സംഭവത്തില്‍ വഞ്ചനാകുറ്റത്തിന് ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറിക്കെതിരേ ബിജെപി എംപി പരാതിനല്‍കി. തന്നെ പറഞ്ഞു വഞ്ചിച്ച് നാണംകെടുത്തിയെന്ന് ആരോപിച്ചാണ് പരാതി. ഉന്നാവോയില്‍ നിന്നുള്ള ബിജെപിയുടെ പാര്‍ലമെന്റംഗം സാക്ഷി മഹാരാജ് ബിജെപിയുടെ ഉത്തര്‍പ്രദേശ് മുന്‍ ജനറല്‍ സെക്രട്ടറി രജ്ജന്‍ സിംഗിനെതിരേ നിലവിലെ പ്രസിഡന്റ് മഹേന്ദ്രനാഥ് പാണ്ഡേയുമായി ചേര്‍ന്നാണ് പരാതി നല്‍കിയത്.
സാക്ഷി മഹാരാജിനെക്കൊണ്ട് കഴിഞ്ഞ ദിവസം രജ്ജന്‍ സിംഗ് തന്റെ മകന്റെ നിശാക്‌ളബ്ബ് ഉദ്ഘാടനം ചെയ്യിച്ചത് വലിയ വിവാദമായി മാറിയിരുന്നു. ലക്‌നൗ എസ്എസ്പി യ്ക്ക് സാക്ഷി പരാതി നല്‍കി. തന്നെ റസ്‌റ്റോറന്റ് ഉദ്ഘാടനമെന്ന് പറഞ്ഞ് വഞ്ചിച്ചു വിളിച്ചു വരുത്തി നിശാക്‌ളബ്ബ് ഉദ്ഘാടനം ചെയ്യിച്ചെന്നാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്. ഭോജനശാല ഉദ്ഘാടനം ചെയ്യണമെന്ന് പറഞ്ഞ് സിംഗ് വിളിച്ചപ്പോള്‍ അടുത്ത വിമാനം പിടിച്ച് ഡല്‍ഹിയിലേക്ക് എത്തി. ഇത് ഭോജനശാലയല്ല നിശാകഌ് ആണെന്ന് ഇവിടെ വന്നപ്പോഴാണ് മനസ്സിലായതെന്നും ഇക്കാര്യത്തില്‍ വഞ്ചനാകുറ്റം ചുമത്തി കേസെടുക്കണമെന്ന് അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സിംഗ് തന്നോട് പറഞ്ഞത് മകന്റെ സ്വന്തം റസ്‌റ്റോറന്റ് ഉദ്ഘാടനം ചെയ്യണം എന്നായിരുന്നു. ആദ്യം ഈ ഉദ്ഘാടന പരിപാടിയില്‍ നിന്നും വിട്ടു നില്‍കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. എന്നാല്‍ താന്‍ വഞ്ചിതനായി എന്ന് സാക്ഷി മഹാരരാജ് പറഞ്ഞു. സംഭവം തന്നെ ഏറെ വിഷമിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ചും താനൊരു എംപി മാത്രമല്ല ഹിന്ദു സന്യാസി കൂടിയാകുമ്പോള്‍. അതേസമയം സംഭവത്തോട് പാണ്ഡേ ഇതുവരെ പ്രതികരിച്ചിട്ടില്ല.
താന്‍ ലെജിസ്‌ളേറ്റീവ് കൗണ്‍സില്‍ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശവുമായി ബന്ധപ്പെട്ട ജോലികളിലായിരുന്നു എന്ന് മാത്രമാണ് പാണ്ഡേ പറഞ്ഞിരിക്കുന്നത്. അതേസമയം ഉപ മുഖ്യമന്ത്രി ദിനേശ് ശര്‍മ്മ സാക്ഷി മഹാരാജിന് പ്രതിരോധിച്ച് രംഗത്തുണ്ട്. സംഭവത്തിന്റെ നിജസ്ഥിതി അദ്ദേഹം മനസ്സിലാക്കിയിരുന്നില്ല. ഈ സംഭവം പ്രതിപക്ഷത്തിന് ബിജെപിയെ അടിക്കാനുള്ള അവസരം നല്‍കുന്നതാണെന്ന് പറഞ്ഞു. അതേസമയം ബിജെപിയുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ വെളിവാകുന്നതെന്ന് വ്യക്തമാക്കിയ സമാജ്‌വാദി പാര്‍ട്ടി വക്താവ് എല്‍എല്‍ സി സുനില്‍ സിംഗ് സാജന്‍ നിശാകഌില്‍ എന്തു പൂജയാണ് നടത്താനാണ് സാക്ഷി മഹാരാജ് വന്നതെന്ന് ജനങ്ങളോട് പറയണമെന്നു വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha
























