ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ ശക്തമായ കാറ്റ്; എട്ട് പേർ മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്; മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് സൂചന

ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ കനത്തകാറ്റില്‍ എട്ടു മരണം. നിരവധി പേര്‍ക്കു പരുക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുന്നു. മരണസംഖ്യ 13 വരെ ഉയര്‍ന്നേക്കാമെന്നാണ് അനൗദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം. മണിക്കൂറില്‍ 98 കിലോമീറ്റര്‍ വേഗത്തിലാണു കാറ്റ് വീശിയടിച്ചത്. പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു.
കൊല്‍ക്കത്തയിലും ഹൗറയിലും നാല് പേര്‍ വീതമാണ് മരിച്ചത്. ബന്‍കുറ ജില്ലയിലാണ് കാറ്റ് കൂടുതൽ നാശം വിതച്ചത്. ഇവിടെ അഞ്ചു പേര്‍ മരിച്ചു. 26 ഇടങ്ങളില്‍ ഗതാഗതതടസമുണ്ടാക്കി മരങ്ങള്‍ വീണതായി പൊലീസ് അറിയിച്ചു. ഇന്നലെ വൈകിട്ട് 7.50 മുതല്‍ രണ്ടു മണിക്കൂറോളം മെട്രോ സേവനങ്ങള്‍ തടസപ്പെട്ടതായി കൊല്‍ക്കത്ത മെട്രോ റയില്‍വേ വക്താവ് അറിയിച്ചു.
ഹൗറ ഡിവിഷനില്‍ റെയില്‍വേ ഗതാഗതവും തടസപ്പെട്ടു. 24 ട്രെയിനുകള്‍ വൈകി ഓടുന്നതായാണ് വിവരം. നഗരത്തില്‍ ഗതാഗത തടസങ്ങള്‍ നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുലര്‍ച്ചെയും തുടര്‍ന്നു.
https://www.facebook.com/Malayalivartha
























