കത്വ കൊലപാതക കേസിൽ തെളിവുകൾ നശിപ്പിച്ച രീതിയിൽ ; ഫോറൻസിക് പരിശോധനയ്ക്ക് എത്തിച്ചത് കഴുകി വൃത്തിയാക്കിയ വസ്ത്രം

ജമ്മുകാശ്മീരിൽ പീഡനത്തിനിരയായി എട്ടുവയസുകാരി കൊല്ലപ്പെട്ട ക്കേസ് ആദ്യമന്വോഷിച്ച രണ്ട് പോലീസുകാര്‍ തെളിവുകള്‍ നശിപ്പിച്ചു. ഇപ്പോള്‍ കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഐ ജി സായിദ് അഫ്ഹാദ് ഉല്‍ മുജ്തബയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവം നടക്കുമ്പോള്‍ ആസിഫ ധരിച്ചിരുന്ന പിങ്ക് നിറമുള്ള വസ്ത്രം രണ്ട് പോലീസുകാര്‍ കഴുകി വൃത്തിയാക്കി പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ നശിപ്പിച്ചുവെന്നാണ് വെളിപ്പെടുത്തൽ.
ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജിന്റെ നിര്‍ദ്ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്തയാണ് ആസിഫയുടെ വസ്ത്രം കഴുകി ഉണക്കിയത്. ഇതിനുള്ള പ്രതിഫലമായി പ്രതികള്‍ ഒന്നര ലക്ഷം രൂപ രാജിനും ദത്തയ്ക്കും നല്‍കിയെന്നും മുജ്തബ പറഞ്ഞു.
പെൺക്കുട്ടിയുടെ മൃതദേഹത്തിൽ നിന്ന് ലഭിച്ച രീതിയിലല്ല വസ്ത്രങ്ങൾ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുന്ന കഴുകി ഉണക്കിയ വസ്ത്രമാണ്. ഇത് സംബന്ധിച്ച് ഫോറന്‍സിക് ലാബ് ക്രൈം ബ്രാഞ്ചിന് രേഖ കൈമാറി. കുട്ടിയുടെ വസ്ത്രത്തില്‍ ചളി പുരണ്ടിട്ടില്ലെന്നും ഡ്രൈ ക്ലീന്‍ ചെയ്ത വസ്ത്രമെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് പിങ്ക് നിറമുള്ള വസ്ത്രമെന്നും ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പറയുന്നു.
പതിനഞ്ച് മിനിട്ട് നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ പ്രതിയായ സ്‌പെഷ്യല്‍ ഓഫീസര്‍ ദീപക് ഖജൂരിയ ഇക്കാര്യം വെളിപ്പെടുത്തിയത്. തിലക് രാജ് കുട്ടിയുടെ വസ്ത്രം കഴുകി വൃത്തിയാക്കുന്നത് കണ്ടുവെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിയെ രണ്ട് പ്രാവശ്യം ലൈംഗീക പീഡനത്തിനിരയാക്കിയ പോലീസ് ഉദ്യോഗസ്ഥനാണ് ദീപക് ഖജൂരിയ.
https://www.facebook.com/Malayalivartha
























