നരേന്ദ്രമോദിയും ട്രംമ്പും വ്യാജപ്രചരണവും വ്യാജ വാര്‍ത്തകളും അഴിച്ച് വിട്ടാണ് അധികാരത്തിലേറിയതെന്ന് കോണ്‍ഗ്രസ് എം.പിയും നടിയുമായ ദിവ്യ സ്പന്ദന

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യാജ പ്രചരണങ്ങള്‍ക്ക് മുന്നില്‍ സോഷ്യല്‍ മീഡിയ പോലും തോറ്റ് പോകുമെന്ന് കോണ്‍ഗ്രസ് എം.പിയും പാര്‍ട്ടിയുടെ സമൂഹ മാധ്യമവിഭാഗത്തിന്റെ ചുമതലക്കാരിയുമായ ദിവ്യ സ്പന്ദന ആരോപിച്ചു. ഡെയ്‌ലി ന്യൂസ് അനാലിസിസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കര്‍ണാടകത്തിലെ മാണ്ഡ്യ എം.പിയും നടിയുമായ ദിവ്യ മോദിയെ പരിഹസിച്ചത്. കര്‍ണാടകത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ധാരാളം വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അതിനെയെല്ലാം ഗൗരവത്തോടെയാണ് പാര്‍ട്ടി സമീപിക്കുന്നത്. അമേരിക്കയില്‍ ട്രംപും ഇന്ത്യയില്‍ മോദിയും അധികാരത്തിലേറിയതിന് പിന്നില്‍ വ്യാജവാര്‍ത്തകള്‍ക്ക് വലിയ പങ്കാണുള്ളതെന്നും എം.പി ആരോപിച്ചു.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും മണിശങ്കര്‍ അയ്യറും പാക് അംമ്പാസിഡറെ കണ്ടെന്നും പാക്കിസ്ഥാന്റെ പിന്തുണയോടെ തന്നെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നെന്നും പ്രധാനമന്ത്രി വ്യാജപ്രചരണം അഴിച്ചുവിട്ടിരുന്നു. പക്ഷെ, അത് കാര്യമായി ഏശിയില്ല. അതുകൊണ്ടാണ് ഗുജറാത്തിലെ ഗ്രാമങ്ങളില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ നേടാനായത്. ട്വിറ്ററിലും ഫെയിസ്ബുക്കിലും കൂടി വ്യാജ പ്രചരണം നടത്തുന്നതിലും ഗുണം പ്രധാനമന്ത്രി നടത്തുമ്പോള്‍ കിട്ടും. മിക്ക തെരഞ്ഞെടുപ്പുകളിലും മോദി ഈ രീതി പിന്തുടരുകയാണെന്നും എം.പി ചൂണ്ടിക്കാട്ടി.
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ വന്നതിന് പിന്നാലെ ഹാലിളകി നടക്കുകയാണ് ബി.ജെ.പിക്കാര്‍. രാജ്യത്തെ സമ്പദ് വ്യവസ്ഥ അവര്‍ തകര്‍ത്തു. സമാധാന അന്തരീക്ഷം ഇല്ലാതായി. സ്്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആദിവാസികള്‍ക്കും ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയായി. അതിാല്‍ വ്യാജപ്രചരണങ്ങള്‍ നടത്തി കര്‍ണാടകത്തില്‍ അധികാരം തിരിച്ച് പിടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അവരുടെ കള്ളപ്രചരണങ്ങള്‍ വേഗം ജനങ്ങളിലെത്തുന്നുണ്ട്. അതുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതിയിരിക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha
























