Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹിന്ദി പഠനം നിര്‍ബന്ധമാക്കിയ നടപടിക്കെതിരെ ജയലളിത

18 SEPTEMBER 2014 04:04 PM IST
മലയാളി വാര്‍ത്ത.

യൂണിവേഴ്‌സിറ്റികളില്‍ ഹിന്ദി പഠനം നിര്‍ബന്ധിതമാക്കിയ കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലറിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത രംഗത്തെത്തി. കേന്ദ്ര സര്‍ക്കുലര്‍ നിയമവിരുദ്ധമാണെന്ന് ജയലളിത പറഞ്ഞു. മുന്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് സമാനമായ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും തമിഴ്‌നാടിനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഹിന്ദി പഠനം നിര്‍ബന്ധിതമാക്കാന്‍ വീണ്ടും സജീവ നീക്കം തുടങ്ങി.

ഈ നീക്കത്തിനെതിരെ എന്‍.ഡി.എ ഘടകകക്ഷികളായ പി.എം.കെയും എം.ഡി.എം.കെയും രംഗത്ത് വന്നിരുന്നു. ഡി.എം.കെയും നിര്‍ബന്ധിത ഹിന്ദി പഠനത്തിനെതിരെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഷാ വിഭാഗമാണ് യൂണിവേഴ്‌സിറ്റികള്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കിയത്. ലോ, കൊമേഴ്‌സ് വിഷയങ്ങള്‍ ഹിന്ദിയിലും പഠിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
നിര്‍ദ്ദേശം നടപ്പിലാക്കുന്നതിന് യൂണിവേഴ്‌സിറ്റികള്‍ സ്വീകരിച്ച നടപടികള്‍ സെപ്റ്റംബര്‍ 29ന് മുന്‍പ് അറിയിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. എല്ലാ യൂണിവേഴ്‌സിറ്റികളിലും ഇംഗ്ലീഷ് കൂടാതെ മെയ്ന്‍ ആയി ഹിന്ദിയും പഠിപ്പിക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ഹിന്ദി ഉപയോഗിക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെയും തമിഴ്‌നാട്ടില്‍ നിന്ന് രൂക്ഷമായഎതിര്‍പ്പ് ഉയര്‍ന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 minute ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (13 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (19 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (26 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (1 hour ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (1 hour ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (2 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (2 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (4 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (7 hours ago)

Malayali Vartha Recommends