ഇന്ത്യന്‍ വ്യോമയാനചരിത്രത്തില്‍ ആദ്യമായി ഒരാള്‍ക്ക് വിമാനത്തില്‍ സഞ്ചരിക്കുന്നതിന് വിലക്ക്

ജെറ്റ് എയര്‍വേസ് വിമാനം തട്ടിക്കൊണ്ടു പോകുമെന്ന വ്യാജ റാഞ്ചല്‍ ഭീഷണി മുഴക്കിയ യാത്രക്കാരനെതിരേ ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്റെ നടപടി. മുംബൈയിലെ ജുവലറി ഉടമസ്ഥനായ ബിര്‍ജു കിഷോര്‍ എന്നായാള്‍ക്ക് ഇനി മുതല്‍ വിമാനത്തില്‍ സഞ്ചരിക്കുന്നതിന് നോ ഫ്‌ളൈയിംഗ് ലിസ്റ്റ് വിലക്കേര്‍പ്പെടുത്തി.
ഇന്ത്യന്‍ വ്യോമയാന ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ക്ക് വിമാനത്തില്‍ സഞ്ചരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മുംബൈയില്‍നിന്നും ഡല്‍ഹിക്ക് പോയ ജെറ്റ് എയര്‍വേസ് വിമാനമാണ് റാഞ്ചുമെന്ന് ബിര്‍ജു കിഷോര്‍ ഭീഷണിമുഴക്കിയത്. റാഞ്ചല്‍ ഭീഷണിയെ തുടര്‍ന്ന് വിമാനം അഹമ്മദാബാദില്‍ ഇറക്കുകയും ചെയ്തു. വിമാനത്തില്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയുള്ള കുറിപ്പ് എയര്‍ഹോസ്റ്റസിനാണ് ആദ്യം ലഭിച്ചത്.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഭീഷണി സന്ദേശം വ്യാജമാണെന്നും സംഭവത്തിനു പിന്നില്‍ ബിര്‍ജു കിഷോറാണെന്ന് കണ്ടെത്തുകയുമായിരുന്നു. യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ മോശമായി പെരുമാറിയെന്ന കുറ്റമാണ് ബിര്‍ജു കിഷോറിനെതിരേ ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























