ചികിത്സക്കിടെ രോഗി മരിച്ചതില്‍ പ്രതിഷേധിച്ച് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ സമരത്തില്‍

ചികിത്സക്കിടെ രോഗി മരിച്ചതില്‍ പ്രതിഷേധിച്ച് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ സമരത്തില്‍. മുംബൈ ജെ ജെ ആശുപത്രിയില്‍ ചികിത്സക്കിടെ രോഗി മരിച്ചതില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ ഡോക്ടര്‍മാരെ മര്‍ദിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ചികിത്സക്കിടെ രോഗി മരിച്ചത്.
ഡോക്ടര്‍മാരുടെ അവഗണനയാണ് മരണത്തിനു കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ രണ്ട് റസിഡന്റ് ഡോക്ടര്‍മാരെ മര്‍ദിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രോഗിയുടെ ബന്ധുക്കളില്‍ നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാള്‍ ഒളിവിലാണ്.
അറസ്റ്റിലായ നാലുപേരെയും കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഉദരസംബന്ധമായ അസുഖത്തിന് ആശുപത്രിയില്‍ ചികിത്സ തേടിയതായിരുന്നു രോഗി. ചികിത്സ തുടരുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. രോഗിയുടെ ബന്ധുക്കള്‍ ആശുപത്രിയിലെ ഒരു വാര്‍ഡ് നശിപ്പിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കും ഒരു പോലീസുകാരനും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha


























