ബോധ്ഗയയില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ അഞ്ചു പ്രതികളും കുറ്റക്കാരെന്ന് കോടതി

ബോധ്ഗയയില്‍ 2013 ജൂലൈ ഏഴിന് നടന്ന സ്‌ഫോടന പരമ്പരയില്‍ അഞ്ചു പ്രതികളും കുറ്റക്കാരെന്ന് പ്രത്യേക എന്‍.ഐ.എ കോടതി കണ്ടെത്തി. ബ്ലാക് ബ്യൂട്ടി എന്ന ഹൈദര്‍ അലി, ഇംതിയാസ് അന്‍സാരി, ഉമര്‍ സിദ്ദിഖി, അസ്ഹറുദ്ദീന്‍ ഖുറൈശി, മുജീബുല്ല അന്‍സാരി എന്നിവരെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.ഒരു തിബറ്റന്‍ സന്യാസിക്കും വിനോദ സഞ്ചാരിക്കും സ്‌ഫോടനത്തില്‍ പരിക്കേറ്റിരുന്നു.
പ്രഭാത പ്രാര്‍ഥനക്കായി വിശ്വാസികള്‍ ബോധി വൃക്ഷത്തിനരികെ ഒത്തു ചേര്‍ന്ന സമയത്താണ് സ്‌ഫോടനമുണ്ടായത്. മുപ്പതു മിനുട്ടിനുള്ളില്‍ ഒമ്പത് സ്‌ഫോടനങ്ങളാണ് നടന്നത്. ബിഹാറിലെ ആദ്യത്തെ ഭീകരാക്രമണമായിരുന്നു ഇത്.ഭീകരവാദ സംഘടനയായ സിമിയാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് എന്‍.ഐ.എ വ്യക്തമാക്കി.
റോഹിങ്ക്യന്‍ മുസ്ലീംകളെ മ്യാന്‍മര്‍ സൈന്യം കൊല ചെയ്തതിലുള്ള പ്രതികാരമായി ബുദ്ധമതക്കാരുള്ള പ്രദേശങ്ങള്‍ തകര്‍ക്കാന്‍ സിമി ഗൂഢാലോചന നടത്തുകയായിരുന്നുവെന്നാണ് എന്‍.ഐ.എ വാദിച്ചത്.
https://www.facebook.com/Malayalivartha


























