തുടർപഠനത്തിനായി അവന്റെ മുന്നിലുണ്ടായിരുന്ന ഏക വഴി പത്ര വിതരണം മാത്രം ; എന്നാൽ വിധി കാത്തുവച്ചത് മറ്റൊന്ന് ; പന്ത്രണ്ടുകാരന്‍ ലിഫ്ടില്‍ കുടുങ്ങി മരിച്ചു

അപ്പാര്‍ട്ടുമെന്റുകളിൽ പത്ര വിതരണം നടത്തിയിരുന്ന പന്ത്രണ്ടുകാരന്‍ ലിഫ്ടില്‍ കുടുങ്ങി മരിച്ചു. ഹൈദരാബാദിലെ ബര്‍കത്പുരിയില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ലിഫ്ടിന്റെ ഗ്രില്‍ ഡോറിനും ചുവരിനും ഇടയില്‍ കുടുങ്ങി ഞെരിഞ്ഞമര്‍ന്നാണ് മരണം. പത്രം വിതരണം ചെയ്തശേഷം ലിഫ്ട്‌വഴി താഴ്‌നിലയില്‍ എത്തിയ ബാലന്‍, വീണ്ടും ലിഫ്ടില്‍ കയറുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പ്രാഥമിക നിഗമനം.
ലിഫ്ടിന് അകത്തുനിന്നും പുറത്തുനിന്നുമായി രണ്ട് വാതിലുകളാണ് ഉള്ളത് . ഈ രണ്ട് വാതിലുകള്‍ക്കുമിടയില്‍ ചെറിയ വിടവുമുണ്ട്. ലിഫ്ടില്‍ നിന്നിറങ്ങിയ കുട്ടി വീണ്ടും പെട്ടെന്ന് തിരിച്ചുകയറാന്‍ ശ്രമിക്കുന്നതിനിടെ ലിഫ്ട് മുകളിലേക്ക് ഉയര്‍ന്നു. അകത്തെ ഗ്രില്‍ തുറക്കാന്‍ കഴിയാതെ വരികയും ഗ്രില്ലിനും ചുവരിനും ഇടയില്‍പെട്ട് ഞെരിഞ്ഞമരുകയുമായിരുന്നു.
വാച്ച്‌മാന്‍ എത്തുമ്പോളേക്കും കുട്ടിയുടെ കാലുകള്‍ താഴേക്ക് തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. സിസിടിവിയില്‍ ഈ ദൃശ്യം പതിഞ്ഞിരുന്നു. പോലീസ് ഏറെ പണിപ്പെട്ടാണ് കുട്ടിയെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചുവെങ്കിലും കുട്ടിക്ക് മരണം സംഭവിക്കുകയായിരുന്നു.
അവധിക്കാലത്ത് പത്രവിതരണത്തിന് പോയിരുന്ന കുട്ടി മാസം 1000 രൂപ മ്പാദിച്ചിരുന്നു. കൂലിപ്പണിക്കാരായ മാതാപിതാക്കളെ സഹായിക്കാനാണ് അവനും ജോലിക്ക് പോയിരുന്നത്. അതേസമയം പ്രായപുര്‍ത്തിയാകാത്ത കുട്ടിയെ ജോലിക്കുവച്ചതില്‍ പത്ര ഏജന്റിനെതിരെ കേസെടുത്തതായും പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























