Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

കര്‍ണാടകയില്‍ ഇനി കുമാര ഭരണം: വിശ്വാസം നേടി കുമാരസ്വാമികുമാരസ്വാമി മുഖ്യമന്ത്രിയായി;  തുടരുമെന്ന് ഉറപ്പില്ലെന്ന് ജി പരമേശ്വര; ബിജെപിക്ക് ഭരണത്തുടര്‍ച്ച എളുപ്പമാകില്ലെന്ന് സര്‍വേ

25 MAY 2018 05:03 PM IST
മലയാളി വാര്‍ത്ത

More Stories...

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു

കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വിശ്വാസം നേടി. മുഖ്യമന്ത്രി അവതരിപ്പിച്ച വിശ്വാസപ്രമേയം ശബ്ദ വോട്ടോടെയാണ് പാസായത്. തുടര്‍ന്ന്, വിശ്വാസ വോട്ടെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭ പിരിഞ്ഞു. എന്നാല്‍, ബി ജെപി നിയമസഭ ബഹിഷ്‌കരിച്ചു. ബി ജെ പി എംഎല്‍എമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

അതേസമയം, നിയമസഭയില്‍ വിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിനിടെ എച്ച് ഡി കുമാരസ്വാമി പിതാവും മുതിര്‍ന്ന ജെ ഡി എസ് നേതാവുമായ എച്ച് ഡി ദേവഗൗഡയോട് മാപ്പു പറഞ്ഞു. ബിജെപിയുമായി മുമ്പ് സഖ്യം ഉണ്ടാക്കിയതിനാണ് മാപ്പു പറഞ്ഞത്. അന്നത്തെ തന്റെ നിലപാട് ദേവഗൗഡയെ വേദനിപ്പിച്ചെന്നും കുമാരസ്വാമി പറഞ്ഞു.

കുമാരസ്വാമിയെ ആക്രമിച്ചും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ദരാമയ്യയോട് സഹതപിച്ചുമായിരുന്നു ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പയുടെ പ്രസംഗം. കുമാരസ്വാമിയെ മുമ്പ് പിന്തുണച്ചതില്‍ ഖേദമുണ്ടെന്ന് യെദ്യൂരപ്പ പറഞ്ഞു. തന്റെ പോരാട്ടം ജനതാദളിന് എതിരെയാണ്. ഡി കെ ശിവകുമാര്‍ ഭാവിയില്‍ ദുഃഖിക്കേണ്ടി വരുമെന്നും ബി എസ് യെദ്യൂരപ്പ പറഞ്ഞു. കാര്‍ഷികവായ്പ എഴുതി തള്ളിയില്ലെങ്കില്‍ 28ന് കര്‍ണാടകയില്‍ ബന്ദ് പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയ യെദ്യൂരപ്പ കടങ്ങള്‍ എഴുതി തള്ളാന്‍ കുമാരസ്വാമിക്ക് കഴിയില്ലെന്നും പറഞ്ഞു.

നിയമസഭയില്‍ നിലവില്‍ കോണ്‍ഗ്രസിന് 78 എം എല്‍ എമാരും ജെ ഡി എസിന് 36 എം എല്‍ എമാരും ബി എസ് പിക്ക് ഒരു എം എല്‍ എയുമാണുള്ളത്. എന്നാല്‍, 104 എം എല്‍ എമാരാണ് ബിജെപിക്കുള്ളത്. ഇതിനിടെ, ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പയെ നിയമസഭാ പ്രതിപക്ഷനേതാവായി സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ പ്രഖ്യാപിച്ചു. ഗോവിന്ദ് കര്‍ജോള്‍ ആയിരിക്കും പ്രതിപക്ഷ ഉപനേതാവ്.

അതേസമയം കര്‍ണാടകയില്‍ അടുത്ത അഞ്ച് വര്‍ഷവും കുമാരസ്വാമി തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് ഉറപ്പില്ലെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര. അഞ്ചു വര്‍ഷം എന്തൊക്കെ ചെയ്യണം എന്നതടക്കം എല്ലാ നടപടിക്രമങ്ങളും ഇനി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി ആരാകണമെന്നതിലുപരി നല്ലഭരണം കാഴ്ച വയ്ക്കുകയാണ് പ്രധാന ലക്ഷ്യം.

പാര്‍ട്ടിയിലെ സ്ഥാനങ്ങളുടെ പേരില്‍ പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ടെന്ന കാര്യത്തില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ വഴിയുള്ള അറിവ് മാത്രമെയുള്ളൂവെന്നും സ്ഥാനങ്ങള്‍ക്കു വേണ്ടി ആരും തന്നോടോ രാഹുല്‍ ഗാന്ധിയോടെ സംസാരിച്ചിട്ടില്ലെന്നും പരമേശ്വര അറിയിച്ചിട്ടുണ്ട്. എന്നാല്‍ സ്ഥാനമാനങ്ങള്‍ ചോദിച്ചു വാങ്ങുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വകുപ്പുകളുടെ കാര്യത്തിലും ധാരണയായിട്ടില്ല. ഏതൊക്കെ വകുപ്പുകളാണ് ജെഡിഎസിന് ഏതൊക്കെ വകുപ്പുകളാണ് കോണ്‍ഗ്രസിന് എന്ന കാര്യം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും സഖ്യസര്‍ക്കാര്‍ ആയതിനാല്‍ ആര്‍ക്കാണ് സ്ഥാനം നല്‍കേണ്ടതെന്നു തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണെന്നും ഉപമുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആകുന്നതിന് കഴിവുള്ള ധാരാളം പേര്‍ കോണ്‍ഗ്രസിലുണ്ട്. അത് തന്നെയാണ് പാര്‍ട്ടിയുടെ വിലയേറിയ സ്വത്തും. കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടത്തിയില്ലെങ്കിലും പാര്‍ട്ടിയില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നും കോണ്‍ഗ്രസില്‍ നിന്നുള്ള ഉപമുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പിന് മുമ്പായിരുന്നു പരമേശ്വരയുടെ ഇത്തരമൊരു പ്രതികരണം നടത്തിയത്.

കോണ്‍ഗ്രസ് നേതാവ് രാമലിംഗ റെഡ്ഡിയും പരമേശ്വരയുടെ വാക്കുകളെ പിന്തുണച്ചെത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷവും കുമാരസ്വാമി തന്നെ തുടരുമെന്ന കാര്യം ഉറപ്പായിട്ടില്ലെന്നും പാര്‍ട്ടി ഹൈക്കമാന്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാനഡയെ വീഴ്ത്തി മൊറോക്കോ ക്വാർട്ടറിൽ.... 2022ലെ ഖത്തർ ലോകകപ്പിൽ ചരിത്രത്തിലാദ്യമായി സെമിയിലെത്തി ചരിത്രമെഴുതിയ മൊറോക്കോ ഈ ലോകകപ്പിലും സമാന മുന്നേറ്റം തുടരുന്നു  (13 minutes ago)

ഗൾഫ് രാജ്യങ്ങളിലേക്കും യു.എസ്, ബെൽജിയം എന്നിവിടങ്ങളിലേക്കുമുള്ള ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ഔദ്യോ​ഗിക പര്യടനത്തിന് ഇന്ന് തുടക്കമാവും...  (44 minutes ago)

സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ നിന്നു ഉടമയറിയാതെ, കൂട്ടുകാരിക്ക് പണയം വെയ്ക്കാൻ നൽകിയ 70 പവൻ സ്വർണം തിരികെ കിട്ടിയില്ല.... ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളിലൊരാൾ മരിച്ചു...മറ്റൊരാൾ ​ഗുരുതരാവസ്ഥയി  (1 hour ago)

സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...  (1 hour ago)

ജാഗ്രത! ജൂലൈ 5 മുതൽ 11 വരെ നിയമപ്രശ്നങ്ങളും കുടുംബ കലഹങ്ങളും സൂക്ഷിക്കേണ്ട രാശികൾ.  (1 hour ago)

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...  (1 hour ago)

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്  (1 hour ago)

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം  (1 hour ago)

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (2 hours ago)

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (2 hours ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (2 hours ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (3 hours ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (3 hours ago)

Malayali Vartha Recommends