ജമ്മു കാശ്മീരില്‍ നാല് തീവ്രവാദികളെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു

അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച നാല് തീവ്രവാദികളെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. വടക്കന്‍ കാശ്മീരിലെ താംഗ്ദര്‍ മേഖലയില്‍ ശനിയാഴ്ച പുലര്‍ച്ചെ ആയിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. അഞ്ചാമതൊരു തീവ്രവാദി കൂടി മരിച്ചതായി റിപ്പോര്‍ട്ടുണ്ടെങ്കിലും അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.റംസാനോട് അനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വെടിനിറുത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി ഉണ്ടാകുന്ന നുഴഞ്ഞുകയറ്റ ശ്രമമാണിത്.
അതേസമയം, അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ റേഞ്ചര്‍മാര്‍ വെടിയുതിര്‍ത്തിരുന്നു.
ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടാകാനുള്ള സാദ്ധ്യത സൈന്യം തള്ളിക്കളയുന്നില്ല.
https://www.facebook.com/Malayalivartha


























