ഇന്ധന വില വർദ്ധനവിൽ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍; വില കുറയ്ക്കാനായി അധിക നികുതി വേണ്ടെന്ന് വെക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്

ഇന്ധന വിലയില്‍ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. പെട്രോള്‍ - ഡീസല്‍ വിലവര്‍ധനവില്‍ നിന്നും സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതി വേണ്ടന്ന് വയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഒാരോ ആഴ്ചയിലും ഉണ്ടാകുന്ന വിലവ്യതിയാനം നോക്കിയാകും നിരക്കില്‍ എത്ര ശതമാനം കുറയ്ക്കണം എന്ന തീരുമാനമെടുക്കുക. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷമാകും ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുക. അധിക നികുതി വേണ്ടെന്ന് വയ്ക്കുന്നതിലൂടെ ഇന്ധനവില വര്‍ദ്ധനയില്‍ ഇത്തരത്തില്‍ ഒരിടപെടല്‍ നടത്തുന്ന ആദ്യ സംസ്ഥാനം കൂടിയാണ് കേരളം.
കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായ 15ാം ദിനവും പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വര്‍ധിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ണായക ഇടപെടല്‍. പെട്രോള്‍ - ഡീസല്‍ വില വര്‍ധനവില്‍ നിന്നും സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതി വേണ്ടെന്ന് വയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര സര്‍ക്കാരിനോട് നികുതി കുറയ്ക്കാന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അനുകൂല നിലപാട് ഉണ്ടാകാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തിന്‍റെ ഇടപെടല്‍. ഒാരോ ആഴ്ചയിലും ഉണ്ടാകുന്ന പെട്രോള്‍ - ഡീസല്‍ വിലവര്‍ധന എത്രയാണ്. അതില്‍ നിന്നും എത്ര രൂപ അധിക നികുതി ലഭിക്കും.
ആ നികുതി വേണ്ടെന്ന് വയ്ക്കുന്നതിന് വേണ്ടി എത്ര ശതമാനം നിരക്കില്‍ മാറ്റം വരുത്തണം എന്നിവയാണ് ധനവകുപ്പ് നികുതി വകുപ്പുമായി ചേര്‍ന്ന് പരിശോധിക്കുന്നത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷമാകും സര്‍ക്കാര്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുക. അപ്പോഴാകും എത്ര രൂപ പെട്രോളിനും ഡീസലിനും കുറയും എന്നതിലും അന്തിമ തീരുമാനമുണ്ടാകുക. നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായാകുന്നില്ല എന്ന് പറയുന്ന യു ഡിഎഫിനും ധനമന്ത്രി മറുപടി നല്‍കി.
https://www.facebook.com/Malayalivartha


























