Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി.. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്..പിണറായിവിജയൻ അദാനിക്കെതിരെ രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം..


അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....


  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...

പ്രതിഷേധങ്ങളൊന്നും വകവയ്ക്കാതെ വിരമിച്ച ജീവനക്കാരെ നിയമിക്കാനുള്ള നീക്കവുമായി റെയില്‍വേ

23 JUNE 2018 08:23 AM IST
മലയാളി വാര്‍ത്ത

പ്രതിഷേധങ്ങളും യുവജനപ്രക്ഷോഭവുമൊന്നും വകവെക്കാതെ വിരമിച്ച ജീവനക്കാരെ നിയമിക്കാനുള്ള നീക്കവുമായി റെയില്‍വേ. തിരുവനന്തപുരം ഡിവിഷനില്‍ സുപ്രധാന സ്‌റ്റേഷന്‍ മാസ്റ്റര്‍ തസ്തികയില്‍ മാത്രം എട്ട് പേര്‍ക്കാണ് നിയമനം നല്‍കിയത്. ബാക്കിയുള്ള 32 പേരെ കണ്ടെത്താന്‍ ഊര്‍ജിതനീക്കം നടക്കുകയാണ്.
ലോക്കോ പൈലറ്റുമാര്‍ക്ക് പുറമേ ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, എന്‍ജിനീയറിങ് വിഭാഗങ്ങളിലെല്ലാം കരാര്‍ നിയമനം സജീവമായി നടക്കുകയാണ്. പതിനായിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ ജോലി കാത്തുനില്‍ക്കേയാണ് റെയില്‍വേയുടെ ഈ നടപടി. പരോക്ഷ നിയമന നിരോധനത്തിന് പുറമേ വിരമിക്കല്‍ പ്രായം ദീര്‍ഘിപ്പിച്ചതിന് സമാനമായ സാഹചര്യമാണ് റെയില്‍വേയില്‍ ഉണ്ടായിരിക്കുന്നത്.

മെക്കാനിക്കല്‍ വിഭാഗത്തില്‍ 300 ട്രാക്ക്മാന്‍മാരെയാണ് നിയമിക്കുന്നത്. നിയമനങ്ങള്‍ കരാര്‍ സ്വഭാവത്തിലേക്ക് മാറ്റുന്നതോടെ പുതിയ റിക്രൂട്ട്‌മെന്റ് സാധ്യതകള്‍ നിലയ്ക്കുമെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. റെയില്‍വേ റിക്രൂട്ട്മന്റെ് സെല്ലാണ് (ആര്‍.ആര്‍.സി)റെയില്‍വേ നിയമനങ്ങള്‍ നടത്തുന്നത്. വര്‍ഷത്തില്‍ രണ്ട് തവണ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചാണ് റിക്രൂട്ട്‌മെന്റ്. കൃത്യമായ ആസൂത്രണത്തോടെ നിയമനങ്ങളെല്ലാം കരാര്‍ സ്വഭാവത്തിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് വിരമിച്ചവര്‍ക്കുള്ള പുനര്‍നിയമനമെന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരം ഡിവിഷനില്‍ ആകെ 763 തസ്തികകളാണ് വിരമിച്ച ജീവനക്കാര്‍ക്കായി നീക്കിവെച്ചിരിക്കുന്നത്. 62 വയസ്സാണ് കരാര്‍ അടിസ്ഥാനത്തിലുള്ള പുനര്‍നിയമനത്തിന് യോഗ്യത.
വിരമിക്കുമ്പോള്‍ ലഭിച്ച ശമ്പളത്തിന്റെ നേര്‍പകുതിയാണ് പുതിയ നിയമനങ്ങള്‍ക്ക് വേതനമായി നല്‍കുന്നത്. പെന്‍ഷനും നേര്‍പകുതിയാകും. 65 വയസ്സുവരെയാണ് പുനര്‍നിയമനം. നിലവില്‍ 60 വയസ്സാണ് റെയില്‍വേയില്‍ വിരമിക്കല്‍ പ്രായം. പുതിയ വിജ്ഞാപനത്തോടെ ഇപ്പോള്‍ വിരമിച്ചവര്‍ക്ക് അഞ്ച് വര്‍ഷത്തെ പുനര്‍നിയമനമാണ് ലഭിക്കുക. എല്ലാ വര്‍ഷവും ഇത്തരം നിയമനം നടക്കുന്നതോടെ സമീപഭാവിയിലും വിദൂരഭാവിയിലും പുതിയ നിയമനങ്ങളൊന്നും നടക്കില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (3 minutes ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (8 minutes ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (10 minutes ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (20 minutes ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (46 minutes ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (1 hour ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (1 hour ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (2 hours ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (3 hours ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (3 hours ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (3 hours ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (3 hours ago)

Malayali Vartha Recommends