കല്യാണ വേദിയില്‍ ലഘുഭക്ഷഷണത്തെ ചൊല്ലി തര്‍ക്കം; തുടര്‍ന്നുണഅടായ അടി കലാശിച്ചത് കത്തിക്കുത്തിലും കൊലപാതകത്തിലും

കല്യാണ വേദിയില്‍ ഭക്ഷണം കഴിക്കുന്നതിനെച്ചൊല്ലി അതിഥികള്‍ തമ്മിലുണ്ടായ തര്‍ക്കം കലാശിച്ചത് ഒരാളുടെ മരണത്തില്‍. ഗുരുതരമായി പരിക്കേറ്റ നാല് പേര്‍ ചികിത്സയിലാണ്. ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയിലെ വിക്രംപൂര്‍ മേഖലയിലാണ് സംഭവം. ഭക്ഷണം വിളമ്പാനുള്ള പ്ലേറ്റ് തീര്‍ന്നതാണ് തര്‍ക്കത്തിന് തുടക്കം കുറിച്ചത്.
ഞായറാഴ്ച രാത്രി കല്യാണ വേദിയിലെത്തിയ അതിഥികളില്‍ ചിലര്‍ക്ക് ലഘുഭക്ഷണം നല്‍കുകയും പ്ലേറ്റ് തീര്‍ന്നതിനാല്‍ ബാക്കിയുള്ളവര്‍ക്ക് ഭക്ഷണം വിളമ്പാന്‍ താമസിക്കുകയും ചെയ്തു. ഭക്ഷണം വിളമ്പാനുള്ള പ്ലേറ്റുകള്‍ തീര്‍ന്നുവെന്നും ഇനി വിളമ്പില്ലെന്ന് കാറ്ററിംഗുകാരും നിലപാടെടുത്തതോടെ തര്‍ക്കം തുടങ്ങി. സംഘര്‍ഷത്തില്‍ പരിക്കേറ്റ അഞ്ച് പേരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാള്‍ മരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























