വജ്രവ്യാപാരി നീരവ് മോദിക്ക് റവന്യൂ ഇന്റലിജന്‍സിന്റെ അറസ്റ്റ് വാറണ്ട്; പ്രതി ഒളിവിലായതിനാല്‍ വാറണ്ട് അയച്ചത് ഇമെയില്‍ വഴി

നികുതിവെട്ടിപ്പ് നടത്തിയെന്നതിന്റ പേരില്‍ വിവാദ വജ്രവ്യാപാരി നീരവ് മോദിക്ക് റവന്യൂ ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് വാറണ്ട് നല്‍കി. ഇമെയില്‍ വഴിയാണ് അറസ്റ്റ് വാറണ്ട് നല്‍കിയത്. നീരവ് മോദിയുടെ സൂറത്തിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഫയര്‍സ്റ്റാന്‍ ഇന്റര്‍നാഷണല്‍ െ്രെപവറ്റ് ലിമിറ്റഡ്, ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഇന്റര്‍നാഷണല്‍ െ്രെപവറ്റ് ലിമിറ്റഡ്, റഡാഷില്‍ ജ്വല്ലറി കം െ്രെപവറ്റ് ലിമറ്റഡ് എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു കേസ്.
ഇറക്കുമതി ചെയ്യുന്ന ഡ്യൂട്ടിഫ്രീ ഉത്പന്നങ്ങള്‍ നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്നാണ് കേസ്. 52 കോടിയുടെ നികുതിയടക്കം 890 കോടി വിലവരുന്ന വൈരങ്ങളും രത്‌നങ്ങളും നികുതി നല്കാതെ പൊതുമാര്ക്കറ്റില് വില്പ്പന നടത്തിയെന്നാണ് കേസ്. നികുതയടച്ചില്ല എന്നതിന്റെ പേരില്‍ സൂറത്തിലെ കോടതിയാണ് അറസ്റ്റ് വാറണ്ട് ഇന്റലിജന്‍സ് വിഭാഗത്തിന് കൈമാറിയത്. തുടര്‍ന്ന് ഇന്റലിജന്‍സ് വിഭാഗം ഇത് നീരവ് മോദിക്ക് അയച്ച് കൊടുക്കുകയായിരുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിന്റ പേരില്‍ അന്വേഷ ഉദ്യോഗസ്ഥര്‍ തേടുന്ന നീരവ് മോദി ഇപ്പോള്‍ ഒളിവിലാണ്.
https://www.facebook.com/Malayalivartha























