Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

വണ്ടിയില്‍ നിന്നിറങ്ങിയോടിയ കുട്ടിയെ പുലി പിടിച്ചു!

25 JUNE 2018 10:35 AM IST
മലയാളി വാര്‍ത്ത

ഡല്‍ഹിയില്‍ വിവാഹത്തില്‍ പങ്കെടുത്തു തിരികെ വീട്ടിലെത്തിയ അഞ്ചംഗ കുടുംബത്തിലെ അഞ്ച് വയസ്സുകാരന്‍ ടാക്‌സിയില്‍ നിന്നിറങ്ങി വീട്ടിലേക്കോടുമ്പോള്‍ പുലി പിടിച്ചുകൊണ്ട് പോയി. ശനിയാഴ്ച രാത്രിയാണ് പുലിയുടെ ആക്രമണമുണ്ടായത്. ഞായറാഴ്ച രാവിലെ കുട്ടിയുടെ ശരീരം സമീപത്തുള്ള കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തി. ഉത്തരാഖണ്ഡില്‍ അടുത്തിടെയായി തുടരുന്ന പുലികളുടെ ആക്രമണങ്ങളില്‍ ഒടുവിലത്തേതാണിത്.

കാര്‍ത്തിക് എന്ന കുട്ടിയെയാണ് അച്ഛനും അമ്മയും നോക്കി നില്‍ക്കെ പുലി പിടികൂടിയത്. ഇവര്‍ കാറില്‍ നിന്നിറങ്ങുന്നതിനിടെയില്‍ കാര്‍ത്തിക് ആദ്യം വീട്ടിലേക്കെത്തുന്നതിനായി ഓടിയപ്പോഴാണ് സംഭവം. പുലി സമീപത്തുള്ള ചെടികള്‍ക്കിടയില്‍ മറഞ്ഞിരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. രാത്രി മുഴുവന്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കാര്‍ത്തിക്കിനെ കണ്ടെത്താനായില്ല. ഞായറാഴ്ച രാവിലെ പാതി തിന്ന നിലയില്‍ ശരീരം കണ്ടെത്തുകയായിരുന്നു.

പുലിക്കു വേണ്ടിയുള്ള തിരച്ചില്‍ തുടര്‍ന്നുവെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഈ പുലിയെ നരഭോജിയായി പ്രഖ്യാപിക്കണമെന്ന് നാട്ടുകാര്‍ ഇതോടെ ആവശ്യപ്പെട്ടു കഴിഞ്ഞു. അതേസമയം ഇത് വനമേഖലയായതിനാല്‍ ഒന്നിലധികം പുലികളുണ്ടാകാം എന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. അതിനാല്‍ തന്നെ ഏത് പുലിയാണ് മനുഷ്യരെ ആക്രമിക്കുന്നതെന്ന് തിരിച്ചറിഞ്ഞ ശേഷം മാത്രമെ നരഭോജിയായി പ്രഖ്യാപിച്ച് വെടിവച്ചു കൊല്ലാനാകൂ എന്നാണ് ഇവരുടെ നിലപാട്.

ഉത്തരാഖണ്ഡില്‍ ഈ വര്‍ഷം പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന നാലാമത്തെ ആളാണിത്. നേരത്തെ പുലി കൊന്നവരിലും രണ്ട് കുട്ടികളാണ് ഉള്‍പ്പെട്ടിരുന്നത്. ഉത്തരാഖണ്ഡിലെ തന്നെ ബാഗേഷ്വര്‍ ജില്ലയിലാണ് ഒരേ പുലി തന്നെ മാര്‍ച്ചില്‍ നാല് വയസ്സുകാരനേയും ഈ മാസം ആദ്യം ഏഴ് വയസ്സുകാരനെയും പിടികൂടി കൊന്നത്. ഈ പുലിയെ നരഭോജിയായി പ്രഖ്യാപിച്ച് രണ്ടാഴ്ച മുന്‍പ് വെടിവച്ചു കൊന്നിരുന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (6 minutes ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (22 minutes ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (42 minutes ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (50 minutes ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (1 hour ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (1 hour ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (1 hour ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (1 hour ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (2 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (2 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (2 hours ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (3 hours ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

Malayali Vartha Recommends