തന്റെ പവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നവരെ കാത്തിരിക്കുന്നത് ജയില്‍വാസവും പിഴയുമാണെന്ന് തമിഴ്‌നാട് ഗവര്‍ണര്‍

തന്റെ പവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നവരെ കാത്തിരിക്കുന്നത് ജയില്‍വാസവും പിഴയുമാണെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരി ലാല്‍ പുരോഹിത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ഗവര്‍ണറുടെ യാത്രകള്‍ പ്രതിപക്ഷ പാര്‍ട്ടിയായ ഡി.എം.കെ തടഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് രാജ്ഭവന്‍ ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കിയത്.
ഭരണഘടനയില്‍ അധിഷ്ഠിതമായ അധികാരം ഗവര്‍ണറില്‍ നിക്ഷിപ്തമാണ്. ഭാവിയിലും തന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും. ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 124 പ്രകാരം ഗവര്‍ണര്‍ക്ക് ഇതിനുള്ള പൂര്‍ണ പരിരക്ഷ നിയമം നല്‍കുന്നുണ്ട്. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും പിഴയുമാകും ലഭിക്കുകയെന്ന് ഗവര്‍ണര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാമക്കലില്‍ വച്ച് എം.കെ.സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡി.എം.കെ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വാഹനം തടയുകയും കറുത്ത കൊടി കാണിക്കുകയും ചെയ്തത്.
എന്നാല്‍ രാജ്ഭവന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രത്യാരോപണവുമായി സ്റ്റാലിന്‍ രംഗത്തെത്തി.ഗവര്‍ണര്‍
രാഷ്ട്രീയം കളിക്കുകയാണെന്നും ജയിലിലടയ്ക്കുമെന്ന ഭീഷണിയെ അപലപിക്കുന്നുവെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























