Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...


ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത


മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...


കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്

സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമത്; ഞെട്ടിപ്പിക്കുന്ന സർവ്വേ റിപ്പോർട്ട് പുറത്ത്

26 JUNE 2018 06:00 PM IST
മലയാളി വാര്‍ത്ത

ലണ്ടൻ: ലോകത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമതെന്ന് സര്‍വേ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. സ്ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദഗ്ദര്‍ക്കിടയില്‍ റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വേ ഫലമാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട്. ലൈംഗിക അതിക്രമവും, നിര്‍ബന്ധിത അടിമപ്പണിയുമാണ് ഇന്ത്യയെ പട്ടികയില്‍ ഒന്നാമതെത്തിച്ചത്.

യുദ്ധവും അക്രമവും തുടര്‍ക്കഥയായ അഫ്ഗാനിസ്ഥാനും സിറിയയുമാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. സൊമാലിയയും സൗദി അറേബ്യയുമാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. ലൈംഗികാതിക്രമത്തിന്റെ കാര്യത്തില്‍ അമേരിക്ക മൂന്നാം സ്ഥാനത്തുണ്ട്.

ഈ പട്ടികയില്‍ ഇടം പിടിക്കുന്ന ഏക പാശ്ചാത്യ രാജ്യമാണ് അമേരിക്ക. ദില്ലി പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകത്തിന് ശേഷവും രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ കുറയാത്തതും ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൃത്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാത്തതുമാണ് പട്ടികയില്‍ ഇന്ത്യയെ ആദ്യ സ്ഥാനത്ത് എത്തിച്ചതെന്ന് വിദഗ്ദര്‍ വിശദമാക്കുന്നു.

2011ല്‍ സമാനമായ സര്‍വേ നടത്തിയിരുന്നു. അന്നും സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ തന്നെ ഇന്ത്യ ഇടം പിടിച്ചിരുന്നു.

വീഡിയോ കാണാം...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം  (10 minutes ago)

വാഹനാപകടത്തില്‍ വയനാട് സ്വദേശിക്ക് ദാരുണാന്ത്യം  (26 minutes ago)

ഉജ്വല തിരിച്ചുവരവുമായി മാഗ്‌നസ് കാള്‍സന്‍  (35 minutes ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തില്‍ നിന്ന് കാണാന്‍ സുവര്‍ണാവസരമൊരുങ്ങുന്നു  (44 minutes ago)

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്  (1 hour ago)

അര്‍ജന്റീനയില്‍ നിന്നാണ് മോദി ബ്രസീലില്‍ എത്തിയത്...  (1 hour ago)

കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ചു...  (1 hour ago)

ഒന്നിനെതിരേ നാലുഗോളുകള്‍ക്ക്...  (1 hour ago)

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയം...  (2 hours ago)

നാല് വയസുകാരനെ അതിസാഹസികമായി ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി....  (2 hours ago)

ശാരീരികമായി കടുത്ത ശിക്ഷ നല്‍കാന്‍ അദ്ധ്യാപകര്‍ക്ക്  (2 hours ago)

ഈ അടുത്ത കാലത്തെ ഏറ്റവും വലിയ കടുവ ദൗത്യം. കടുവ കൂട്ടില്‍ ആയത് 53 ആം ദിനം  (2 hours ago)

പറന്നുയർന്ന വിമാനത്തിന്റെ മുൻഭാഗം ഇളകിത്തെറിച്ച് തെന്നിമാറി..!ചിറകിലൂടെ യാത്രക്കാരെ ഇറക്കി ..  (3 hours ago)

ഇന്ന് അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേരുന്നു...  (3 hours ago)

എന്നെ വിശ്വസിക്കല്ലേ മാളത്തിൽ നിന്ന് തത്സുകി പുറത്ത്..! മണിക്കൂറുകൾക്കിടയിൽ ജപ്പാനിൽ സംഭവിച്ചത്..!സ്ഫോടനം,ഭൂചലനം  (3 hours ago)

Malayali Vartha Recommends