Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

ആൾക്കൂട്ടക്കൊലകൾ അവസാനിപ്പിക്കാനുള്ള കേന്ദ്രമന്ത്രിസഭാ സമിതിയുടെ അധ്യക്ഷനായി ആഭ്യന്തരമന്ത്രി അമിത്ഷായെ നിയമിച്ചു

30 JULY 2019 11:58 AM IST
മലയാളി വാര്‍ത്ത

More Stories...

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം

പോരാട്ടം ശക്തമാക്കിഎസ് എഫ് ഐ; ഗവർണറുടെ സുരക്ഷക്കായി സി ആർ പി എഫ് ഇറങ്ങുന്നു ?

ഉപഭോക്താക്കളെ സൗരോര്‍ജ പദ്ധതികളില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന ശുപാര്‍ശകള്‍ സംസ്ഥാനത്ത് ഊര്‍ജ പ്രതിസന്ധിയും പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ട സാഹചര്യവും വരുത്തി വയ്ക്കും; മുഖ്യമന്ത്രിക്ക് കത്ത് അയച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

കേരളത്തിലെ പത്തോളം പ്രമുഖ പഞ്ചനക്ഷത്ര സ്വകാര്യ ആശുപത്രികളിലെ മഹാഭൂരിപക്ഷം ഓഹരികൾ ചില വിദേശ നിക്ഷേപ കമ്പനികൾ കയ്യടക്കി കഴിഞ്ഞു; ചികിത്സാ കച്ചവടത്തിന് വിദേശ കമ്പനികൾക്ക് സർക്കാർ തന്നെ വഴിയൊരുക്കുകയാണ് എന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

കത്തിലെ പരാതികൾക്ക് പരിഹാരമൊരുക്കി കേന്ദ്രമന്ത്രിസഭ . ആൾക്കൂട്ടക്കൊലകൾ അവസാനിപ്പിക്കാനുള്ള കേന്ദ്രമന്ത്രിസഭാ സമിതിയുടെ അധ്യക്ഷനായി ആഭ്യന്തരമന്ത്രി അമിത്ഷായെ നിയമിച്ചു. ജയ്ശ്രീറാം വിളിയുടെയും പശുവിന്റെയും പേരില്‍ രാജ്യത്ത് സംഘ്പരിവാരം ആള്‍ക്കൂട്ടക്കൊലകളും അക്രമങ്ങളും നടത്തുന്നു എന്ന പരാതികളെ തുടർന്നാണ് സമിതി രൂപീകരിച്ചത്. ഇതൊക്കെ അവസാനിപ്പിക്കാനായിട്ടാണ് കേന്ദ്രമന്ത്രിസഭാ സമിതിയുടെ അധ്യക്ഷനായി ആഭ്യന്തരമന്ത്രി അമിത്ഷായെ നിയമിച്ചിരിക്കുന്നത്. സമിതിയിൽ ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, വിദേശകാര്യമന്ത്രി എസ്.ജയ്പാല്‍ റെഡ്ഡി, സാമൂഹിക ക്ഷേമമന്ത്രി താവര്‍ചന്ദ് ഗെലോട്ട് എന്നിവരും അംഗങ്ങളാണ്. ആദ്യമായിട്ടല്ല ഈ സമിതി രൂപീകരിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒന്നാം ഭരണ കാലത്താണ് ആദ്യ സമിതി രൂപീകരിച്ചത്. അത് രൂപീകരിക്കുമ്പോള്‍ അന്നത്തെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങായിരുന്നു സമിതി അധ്യക്ഷനായിരുന്നത്. ഇപ്പോൾ രാജ്‌നാഥ് സിങ് പ്രതിരോധമന്ത്രിയാണ്. ഈയൊരു സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിസഭ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി അമിത്ഷാക്ക് ആൾക്കൂട്ടക്കൊലപാതകങ്ങൾ അവസാനിപ്പിക്കാനുള്ള സമിതിയുടെ അധ്യക്ഷ ചുമതല ഏൽപ്പിച്ചത്.

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സംബന്ധിച്ച പരാതികൾ പരിഗണിക്കവെ സുപ്രിംകോടതി പറഞ്ഞ മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സമിതി രൂപീകരിച്ചത്. സമിതി രൂപീകരിക്കപ്പെട്ടതിന് ശേഷം രണ്ടുതവണ സമിതി യോഗം ചേര്‍ന്നിരുന്നു. 2018 മെയ്- ജൂണ്‍ കാലയളവില്‍ മാത്രം 20 പേർ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കിരയായിരുന്നു. എന്നാല്‍, ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പ്രത്യേക കണക്ക് നാഷനല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയില്‍ ഇല്ല. ജയ്ശ്രീറാം വിളിയുടെയും പശുവിന്റെയും പേരില്‍ രാജ്യത്ത് അക്രമങ്ങൾ കൂടുന്നുവെന്നു ചൂണ്ടി കാണിച്ചു പലരും പരാതികൾ സമർപ്പിച്ചിരുന്നു. രാജ്യത്ത് തുടർച്ചയായി അരങ്ങേറുന്ന ആൾക്കൂട്ട ആക്രമണത്തിൻ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചലച്ചിത്ര-സാമൂഹ്യ പ്രവര്‍ത്തകരായ 49 പ്രമുഖരുടെ കത്ത് അയച്ചിരുന്നു. ജയ് ശ്രീറാം വിളിപ്പിച്ചുള്ള ആള്‍ക്കൂട്ട ആക്രമണമടക്കം രാജ്യത്ത് നടക്കുന്ന ദാരുണ സംഭവങ്ങളില്‍ പ്രധാന മന്ത്രിയുടെ ശ്രദ്ധപതിയണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്. നടി അപര്‍ണാ സെന്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, അനുഹരാഗ് കശ്യപ്, കൊങ്കണ സെൻ ശർമ, മണിരത്നം, അടൂർ ഗോപാലകൃഷണൻ,സാമൂഹിക പ്രവര്‍ത്തകരായ അനുരാധ കപൂര്‍, അദിതി ബസു, എഴുത്തുകാരന്‍ അമിത് ചൗധരി എന്നിവരടക്കമുള്ള പ്രമുഖര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ടായിരുന്നു.

പ്രിയപ്പെട്ട പ്രധാനമന്ത്രി, രാജ്യത്തെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ താങ്കള്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കുകയുണ്ടായി. എന്നാല്‍ അത് മതിയാകുമെന്ന് കരുതുന്നില്ല, രാജ്യത്ത് മുസ്ലിങ്ങള്‍ക്കും ദളിതുകള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാൻ കാര്യക്ഷമായ ഇടപെടലുണ്ടാവേണ്ടതുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ ജാമ്യമില്ലാ കുറ്റമായി പ്രഖ്യാപിക്കുമെന്ന് ശക്തമായി ആഗ്രഹിക്കുന്നെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. 2016-ല്‍ മാത്രം 840-ല്‍ അധികം നിഷ്ഠൂരമായ ആക്രമണങ്ങള്‍ ദളിതുകള്‍ക്കെതിരെ നടന്നിട്ടുണ്ടെന്നാണ് കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ജയ്ശ്രീറാം എന്ന് വിളിക്കുന്നത് ഇന്ന് പ്രകോപനപരമായ പോര്‍ വിളിയായി മാറുകയും ക്രമസമാധാന പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് ഖേദകരമാണ്. ജയ്ശ്രീറാം വിളിപ്പിച്ചുകൊണ്ട് നിരവധി ആള്‍ക്കൂട്ട ആക്രമണങ്ങളാണ് നടക്കുന്നതെന്നമുള്ള പരാതികൾ കത്തിൽ ഉയർന്നിരുന്നു. ഇതിൻറെയൊക്കെ അടിസ്ഥാനത്തിലാണ് അമിത് ഷായെ അധ്യക്ഷനാക്കി ആൾക്കൂട്ടക്കൊലകൾ അവസാനിപ്പിക്കാനുള്ള സമിതി രൂപീകരിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗവും സ്‌പെ ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ പി രാഘവവാരിയര്‍  (13 minutes ago)

ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ ചവിട്ടിയതു മൂലമെന്ന് പ്രാഥമിക നിഗമനം..?  (14 minutes ago)

ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്ന്....  (22 minutes ago)

സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരി  (40 minutes ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (1 hour ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (1 hour ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (1 hour ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (1 hour ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (2 hours ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (2 hours ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (2 hours ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (2 hours ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (2 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (3 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (3 hours ago)

Malayali Vartha Recommends