Widgets Magazine
22
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കളമശ്ശേരിയിലെ ജുവലറിയിൽ ജീവനക്കാരിയുടെ നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് മോഷണം... പ്രതികൾ പിടിയിൽ


ദൈവത്തെ കൊള്ളയടിച്ചില്ലേ .... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസുവിന്‍റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി


ഒടുവില്‍ ആ കുട്ടിയും അമ്മയും സ്വയം തീര്‍ന്നു.. മകളുടെ മൃതദേഹത്തിന് പുറത്ത് അമ്മയുടെ മൃതദേഹം..സയനൈഡ് കഴിച്ചതെന്ന് കരുതുന്ന ഗ്ലാസും വീട്ടിനുള്ളില്‍നിന്ന് കണ്ടെത്തി..അവസാന മെസ്സേജ്..


പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത്... മൂന്നു പരിപാടികൾ നടക്കുന്ന കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള പ്രധാനമന്ത്രിയുടെ യാത്ര റോഡ്ഷോയാക്കി മാറ്റും.... കാൽ ലക്ഷത്തോളം പാർട്ടി പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും... പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ​ഗതാ​ഗതക്രമീകരണം ഏർപ്പെടുത്തി


  ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എൻ വാസുവിൻറെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ.... പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നൽകണമെന്നും അപ്പീലിൽ.... ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുക

മധ്യപ്രദേശ്‌ കോണ്‍ഗ്രസിൽ അധ്യക്ഷ പദവി തര്‍ക്കം രൂക്ഷമാകുന്ന സാഹചര്യത്തിൽ സോണിയ ഗാന്ധി ഇടപെടുന്നു

10 SEPTEMBER 2019 10:35 AM IST
മലയാളി വാര്‍ത്ത

More Stories...

വിഴിഞ്ഞം തുറമുഖം പ്രകൃതിദത്തമായ സൗന്ദര്യത്തോടെ നിലനിൽക്കുന്ന ഒന്നാണ്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം 2028ൽ പദ്ധതി പൂർത്തീകരിക്കുമെന്ന് മന്ത്രി വി.എൻ വാസവൻ

സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തുറന്നു സമ്മതിക്കുന്നതാണ് നയപ്രഖ്യാപനം; സര്‍ക്കാരിന്റെ പരാജയം വരികള്‍ക്കിടയിലൂടെ മുഴച്ച് നില്‍ക്കുകയാണെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ശബരിമല കേസ്; കുറ്റപത്രം സമര്‍പ്പിക്കാത്തത് അന്വേഷണം മന്ദഗതിയിലാക്കാനാണ്; ആരോപണവുമായി കെസി വേണുഗോപാല്‍ എംപി

ഉദ്യോഗാർത്ഥികൾ അനുഭവിക്കുന്ന സാമ്പത്തികവും മാനസികവുമായ സമ്മർദ്ദം കുറയ്ക്കുക എന്നത് സർക്കാരിന്റെ പ്രധാന ലക്ഷ്യം; യുവജനങ്ങളോട് ഏറെ കരുതൽ വേണമെന്ന് മന്ത്രി വി. ശിവൻകുട്ടി

സജി ചെറിയാന്റേത് വിദ്വേഷ പ്രസ്താവന; മന്ത്രികേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്; ആപത്കരമായ പ്രസ്താവനകൾ കേരളത്തെ അപകടകരമായ അവസ്ഥയിൽ എത്തിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ

മധ്യപ്രദേശ്‌ കോണ്‍ഗ്രസിൽ അധ്യക്ഷ പദവി തര്‍ക്കം രൂക്ഷമാകുന്നു. കഴിഞ്ഞ ഡിസംബറില്‍ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ തുടങ്ങിയ അഭിപ്രായ ഭിന്നതകളാണ് ഇപ്പോള്‍ രൂക്ഷമായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അനുനയ നീക്കവുമായി സോണിയ ഗാന്ധി രംഗത്ത് വന്നിരിക്കുകയാണ് . പിസിസി അധ്യക്ഷനായി തന്നെ നിയമിക്കണം എന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ ആവശ്യമാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസിലുണ്ടായ പ്രതിസന്ധിക്ക് കാരണം. മാത്രമല്ല ജ്യോതിരാദിത്യ സിന്ധ്യക്ക് സംസ്ഥാന അധ്യക്ഷ പദവി നല്‍കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ അതി രൂക്ഷമായ തരത്തിലേക്ക് നീങ്ങിയത് .മധ്യപ്രദേശില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി പി.സി.സി അധ്യക്ഷ പദ തര്‍ക്കം രൂക്ഷമാകവെയാണ് സോണിയ ഗാന്ധിയുടെ ഇടപെടല്‍. ജോതിരാദിത്യ സിന്ധ്യയുമായി വിഷയം ചർച്ച ചെയ്യാൻ തയ്യാറെടുക്കുകയാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഈ വിഷയത്തിൽ ജോതിരാദിത്യ സിന്ധ്യയുമായി സോണിയ ഗാന്ധി ഇന്ന് ചര്‍ച്ച നടത്തും. ജന്‍പഥിലെ വസതിയില്‍ വച്ചാണ് ഇവർ കൂടിക്കാഴ്ച നടത്തുക. കമല്‍നാഥിനെ നാളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കമല്‍നാഥാണ് നിലവില്‍ പിസിസി അധ്യക്ഷന്‍.

സംസ്ഥാന അധ്യക്ഷ പദവി നല്‍കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ആവശ്യത്തെയും സിന്ധ്യയെയും പിന്തുണച്ചു കൊണ്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകളും ഫ്‌ളക്‌സുകളും വച്ചിരിക്കുകയാണ് . പിന്നാലെ കമല്‍നാഥ് മന്ത്രിസഭയിലെ ചില അംഗങ്ങളും സിന്ധ്യക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. കമല്‍നാഥ് മുഖ്യമന്ത്രി ആയതിനാല്‍ പിസിസി അധ്യക്ഷ പദം ഒഴിയണം എന്നാണ് ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ളവർ ഉന്നയിക്കുന്ന ആവശ്യം. സംസ്ഥാനത്തെ 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിച്ചതില്‍ സിന്ധ്യക്കും പങ്കുണ്ടെന്ന വാദം ഉയർത്തിയ ശേഷം അധ്യക്ഷപദം നല്‍കണമെന്നാണ് സിന്ധ്യ അനുഭാവികള്‍ പറയുന്നത്. ഇതിനിടയില്‍ മധ്യപ്രദേശ്‌ കോണ്‍ഗ്രസിലെ തമ്മിലടി തീര്‍ക്കാന്‍ ചുമതലപ്പെടുത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് എ.കെ.ആന്റണി അധ്യക്ഷനായ അച്ചടക്കസമിതി അടുത്തയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പാര്‍ട്ടിയില്‍ പ്രശ്നം രൂക്ഷമാണെന്ന് മുഖ്യമന്ത്രി കമല്‍നാഥ് അറിയിച്ചതിനെ തുടര്‍ന്നാണ് സോണിയ ഗാന്ധി നേരിട്ട് ഇടപെടൽ നടത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കളമശ്ശേരിയിലെ ജുവലറിയിൽ ജീവനക്കാരിയുടെ നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് മോഷണം... പ്രതികൾ പിടിയിൽ  (22 minutes ago)

 മുരളിയുടെ പെട്ടെന്നുള്ള വിയോഗ വാർത്ത ഞെട്ടിച്ചുവെന്ന് ചിത്ര  (35 minutes ago)

കർഷകർ കനത്ത പ്രതിസന്ധിയിൽ  (48 minutes ago)

ദൈവത്തെ കൊള്ളയടിച്ചില്ലേയെന്ന് സുപ്രീംകോടതി  (1 hour ago)

ഒന്നര വയസ്സുകാരനെ കടൽഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ....  (1 hour ago)

ശിവനാരായണ ക്ഷേത്രത്തിൽ ശിങ്കാരിമേളത്തിനിടെ ആന ഇടഞ്ഞ് ....  (1 hour ago)

കടിച്ച വളർത്തുനായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു..  (1 hour ago)

ഹൈദരാബാദിൽ ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം...‌  (2 hours ago)

സ്വർണവിലയിൽ...  (2 hours ago)

3 മാസം മുമ്പ് അച്ഛന്റെ മരണം ഗ്രീമയുടെ ഭർത്താവ് അന്ന് അവിടെ എത്തി ..!സയനൈഡ് കിട്ടിയ വഴി..?! 200 പവനും തിന്ന് തീർത്തു..!!  (2 hours ago)

Thiruvananthapuram ഒടുവില്‍ ആ കുട്ടിയും അമ്മയും സ്വയം തീര്‍ന്നു;  (2 hours ago)

പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു  (2 hours ago)

യുറോപ്യൻ രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്താനുള്ള നീക്കത്തിൽ നിന്ന് പിന്മാറി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (2 hours ago)

.ഡോളറുമായുള്ള രൂപയുടെ മൂല്യം ഇന്നലെ 91.74 എന്ന റെക്കോഡ്  (3 hours ago)

'ഷിംജിത നിന്റെ കെട്ട്യോളോ..? SI-യെ വലിച്ച് കീറി BJP..! ജയിലിന് മുന്നിൽ വെടിക്കെട്ട്...! ചീമുട്ടയെറിഞ്ഞ് താത്തയെ തീർത്തു...!  (3 hours ago)

Malayali Vartha Recommends