''എല്‍ഡിഎഫിന്റെ അജണ്ട ചെന്നിത്തല തീരുമാനിക്കേണ്ട'' രമേശ് ചെന്നിത്തലയുടെ ആരോപങ്ങൾക്ക് മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്‍

എല്‍ഡിഎഫിനെ രൂക്ഷമായി വിമർശിച്ച രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി കോടിയേരി ബാലകൃഷ്ണൻ. എല്‍ഡിഎഫിന്റെ അജണ്ട ചെന്നിത്തല തീരുമാനിക്കേണ്ട എന്ന് അദ്ദേഹം പറഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടതു പക്ഷം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുതുവെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആക്ഷേപം . എന്നാൽ യുഡിഎഫിനാണ് പാലായില്‍ രാഷ്ട്രീയം ഇല്ലാത്തതെന്നും എല്‍ഡിഎഫ് രാഷ്ട്രീയ പ്രചാരണം തന്നെയാണ് നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.
എല്‍ഡിഎഫിന്റെ അജണ്ട ചെന്നിത്തല തീരുമാനിക്കേണ്ട എന്ന് പറഞ്ഞ അദ്ദേഹം പാലാരിവട്ടം പാലം കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ അഴിമതിയുടെ സാക്ഷ്യപത്രമാണെന്നും പറഞ്ഞു. ഈ അഴിമതിയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണം. അഴിമതി നടത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്കെതിരെ മന്ത്രി എം.എം. മണിയും മറുപടി പറഞ്ഞിരുന്നു. പാലാ ഉപതെരഞ്ഞെടുപ്പിലെ പ്രചാരണത്തിന് വേണ്ടി ഇടതുപക്ഷം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. മന്ത്രിമാര്‍ പാലായില്‍ ക്യാമ്പ് ചെയ്ത് അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണെന്നും ചെന്നിത്തല പറഞ്ഞു . ഇടതുപക്ഷം എന്തൊക്കെ ചെയ്താലും ജനവിധി അട്ടിമറിക്കാനാകില്ലെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha