വട്ടിയൂർക്കാവിൽ തീപാറും ...! ഇനി കണക്കിന്റെ കളികൾ .. അങ്കം മുറുകുന്നു

വട്ടിയൂർക്കാവിൽ ഇക്കുറി ആര് വാഴും എന്നത് കാത്തിരുന്നു കാണേണ്ടി ഇരിക്കുന്നു ....അട്ടിമറി എന്ന വാക്കിന് ഏറെ പ്രസക്തിയുണ്ട് ഈ തിരഞ്ഞെടുപ്പ് ഗോദയിൽ ...കേരള രാഷ്ട്രീയചരിത്രത്തിലെത്തന്നെ വമ്പന്‍മാരെ വാഴിച്ചും വീഴ്ത്തിയും തിരഞ്ഞെടുപ്പുപോരാട്ടങ്ങളുടെ ആവേശം എക്കാലവും കാത്തുസൂക്ഷിച്ചിട്ടുള്ള പഴയ തിരുവനന്തപുരം നോര്‍ത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഉള്‍പ്പെടുന്നതാണ് ഇപ്പോഴത്തെ വട്ടിയൂര്‍ക്കാവ്. കെ. അനിരുദ്ധന്‍, ജി. കാര്‍ത്തികേയന്‍, എം. വിജയകുമാര്‍ തുടങ്ങിയ പ്രമുഖര്‍ തിരുവനന്തപുരം നോര്‍ത്തില്‍ വിജയവും പരാജയവും അഭിമുഖീകരിച്ചവരാണ്. അവിടെയാണ് കെ മോഹന്‍കുമാര്‍ (യു ഡി എഫ്), വി കെ പ്രശാന്ത്( എല്‍ ഡി എഫ്), എസ് സുരേഷ് (എന്‍ ഡി എ) എന്നിവർ ഈ തിരഞ്ഞെടുപ്പിനായി കളം നിറയുന്നത് .
പ്രചാരണം അവസാനിക്കാൻ ഇനി ആറു ദിവസം കൂടിയേ ബാക്കിയുള്ളു ..ഏതളവിലും കബോട് കബ് കരുത്തരായ സ്ഥാനാർത്ഥികൾ, മണ്ഡലത്തിലെ ജാതിസമവാക്യങ്ങൾ ,സംസ്ഥാന ഭരണ വിലയിരുത്തൽ ഇങ്ങനെ നീളുന്നു ഉള്ളറിയാൻ ആകാംഷയോടെ കാത്തിരുന്ന വോട്ടർമാരുടെ നെഞ്ചിടിപ്പിന്റെ ഘടകങ്ങൾ . വട്ടിയൂർക്കാവ് ഏറെ വത്യസ്തമാണ്...തിരുവനന്തപുരത്തിന്റെ ഹൃദയഭാഗം .. നഗരവും ഗ്രാമവും ഒത്തുചേരുന്ന മണ്ഡലം. തലസ്ഥാനത്തിന്റെ എല്ലാ ആധുനികതയും പേറുന്ന പട്ടം, കേശവദാസപുരം, കവടിയാര്‍, ശാസ്തമംഗലം, കുറവന്‍കോണം, നാലാഞ്ചിറ തുടങ്ങിയ പ്രദേശങ്ങളും കുലശേഖരം, വലിയവിള, കാച്ചാണി തുടങ്ങിയ ഗ്രാമീണമേഖലകളും മണ്ഡലത്തിന്റെ ഭാഗമാണ്.
ഇത്തരം വ്യത്യസ്ത ഭൂവിഭാഗങ്ങളിലെ വൈവിധ്യമാര്‍ന്ന സാമൂഹികപശ്ചാത്തലമുള്ള വോട്ടര്‍മാരുടെ പ്രതികരണത്തിന് കാതോര്‍ക്കുകയാണ് മുന്നണികള്‍. ജാതിസമവാക്യങ്ങൾ വട്ടിയൂർക്കാവിന്റെ മറ്റൊരു സവിഷേതയാണ് . സാമുദായികമായി നായര്‍ വോട്ടര്‍മാരാണ് വട്ടിയൂര്‍ക്കാവില്‍ ഭൂരിപക്ഷം. തൊട്ടുപിറകില്‍ ക്രിസ്ത്യന്‍ വോട്ടര്‍മാര്‍. ഈഴവവിഭാഗത്തിന് മണ്ഡലത്തില്‍ മൂന്നാം സ്ഥാനമാണുള്ളത്. വളരെക്കുറച്ച് വോട്ടുമാത്രമാണ് മറ്റുവിഭാഗങ്ങള്‍ക്ക് മണ്ഡലത്തിലുള്ളത്. എന്തായാലും അങ്കം മുറുകുന്നു .വിജയകൊടി ആര് വീശുമെന്ന് കാത്തിരുന്ന് കാണാം .
https://www.facebook.com/Malayalivartha