ന്യൂനപക്ഷങ്ങള്‍ക്ക് ബി ജെ പിയോടുള്ള ഭയം മാറി; ഉപതെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടര്‍മാര്‍ ബി ജെ പിക്ക് അനുകൂലമാകുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള

വരുന്ന ഉപതെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടര്‍മാര്‍ ബി ജെ പിക്ക് അനുകൂലമാകുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു . കാരണം ന്യൂനപക്ഷങ്ങള്‍ക്ക് ബി ജെ പിയോടുള്ള ഭയം മാറിയതാണെന്നും അദ്ദേഹം പറഞ്ഞു.
കുന്നംകുളത്ത് നടക്കുന്ന പരിപാടിയില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തിരുമേനി അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. പൊന്നാടയണിയിച്ച് അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. അതൊരു വലിയ മാറ്റമാണെന്നും ആ മാറ്റം മിക്കവാറും എല്ലാ സഭകളില്‍നിന്നും ഉണ്ടാകുമെന്നും അതിന് അനുസൃതമായി കുറച്ച് വോട്ടുകള്‍ ബി ജെ പിക്ക് ലഭിമെന്നും അതുകൊണ്ടു തന്നെ ഭൂരിപക്ഷം സീറ്റുകളിലും വന്‍നേട്ടമുണ്ടാക്കാനാകുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ശബരിമലയില്‍ വരുന്ന മണ്ഡലകാലത്തും ബി ജെ പി ഭക്തര്‍ക്കൊപ്പമുണ്ടാകും മാത്രമല്ല യു ഡി എഫിന്റെ വോട്ടുകച്ചവട ആരോപണം പരാജയഭീതി ഉള്ളത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha