Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഷിബു ബേബി ജോണിന് നടുറോഡിൽ റീത്ത്... തന്റെ മരണം ആ​ഗ്രഹിച്ച് ചോര കുടിക്കാനായി പിറകെ കൂടി സിപിഎം...

07 MAY 2021 07:57 PM IST
മലയാളി വാര്‍ത്ത

More Stories...

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

സംഘപ്രസ്ഥാനത്തിന് മലയാളക്കരയില്‍ അടിത്തറപാകിയ നേതാക്കന്മാരില്‍ ഒരാളായിരുന്നു പി.പി. മുകുന്ദന്‍; പി.പി. മുകുന്ദന്‍ അനുസ്മരണ സമ്മേളനത്തിൽ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്

ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാൻ കഴിയില്ല; ആർഎസ്എസിൻ്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാകുന്നവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി

തൃശൂരിലെ പ്രധാന സിപിഐഎം നേതാക്കള്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നു എന്ന വാദവുമായി പുറത്തുവന്ന ശബ്ദരേഖ നേതാക്കളെ വിറപ്പിക്കുന്നു; 2026 ൽ പിണറായി സർക്കാർ വീഴുമോ

രാഷ്ട്രീയ മുതലെടുപ്പിനാണ് സർക്കാർ അയ്യപ്പ സംഗമവും ന്യൂനപക്ഷ സംഗമവും നടത്തുന്നത്; വർഗ്ഗീയ പ്രീണനം സി.പി.എമ്മിൻ്റെ അടവുനയമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

കൊല്ലത്ത് വീശിയ കൊടുങ്കാറ്റിൽ പിടിച്ചു നിന്ന ഏക മണ്ഡലം ചവറയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുതരംഗം വീശിയപ്പോഴും അതിനെ ചെറുത്ത ആത്മവിശ്വാസത്തോടെയായിരുന്നു ഷിബു ബേബി ജോൺ ഇത്തവണത്തെ നിയമസാഭാ​ങ്കത്തിന് ഇറങ്ങിയത്.

എന്നാൽ ഇത്തവണ അത് നടന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെങ്കോട്ടയായിരുന്നു കൊല്ലം. യുഡിഎഫിന് ഒരു സീറ്റ് പോലുമില്ലാതിരുന്ന ജില്ലയായിരുന്നു. ലോക്സഭാ പോരാട്ടത്തിൽ കാറ്റു മാറിവീശിയിരുന്നു. വൻ ഭൂരിപക്ഷത്തിൽ യുഡിഎഫിന്റെ ആർഎസ്പി സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രനു ജയിക്കാൻ സാധിച്ചിരുന്നു.

അടുത്തിടെ നിലാപടുകളും നിരവധി പരസ്യ പ്രചരണങ്ങളും അദ്ദേഹം നടത്തിയിരുന്നു. അത് യുഡിഎഫിനേയും സിപിഎമ്മിനേയും ഒരുപോലെ തന്നെ ചൊടിപ്പിക്കുന്നതാണ്. ഇപ്പോൾ തനിക്ക്​ ആദരാഞ്​ജലി അർപ്പിച്ചുള്ള ചിത്രത്തിനൊപ്പം റീത്ത് വച്ചതിനോട് പ്രതികരിച്ച് രം​ഗത്ത് വീണ്ടും വന്നിരിക്കുകയാണ് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ.

റീത്ത് വച്ച് സിപിഎം പ്രവർത്തകർ രംഗത്തെത്തിയതായി ഷിബു സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തി. റീത്തിന്റെ ചിത്രവും ഇതോടൊപ്പം അദ്ദേഹം പങ്കുവച്ചു. യുഡിഎഫ് വൻപരാജയം ഏറ്റുവാങ്ങിയപ്പോഴും കൊല്ലത്ത് രണ്ടിടത്ത് വിജയിക്കാനായത് ജില്ലാ നേതൃത്വത്തിന് ഏറെ ആശ്വാസമാണ്.

അതേസമയം, ഇക്കൂട്ടത്തിൽ ഉറപ്പായും ലഭിക്കുമെന്ന് കരുതിയ ചവറ മണ്ഡലം ഷിബു ബേബി ജോണിനെ കൈവിട്ടത് വലിയ ഞെട്ടലായി. ഇതിനു പിന്നാലെയാണ് ഷിബുവിന് റീത്ത് സമർപ്പിച്ചത്.

ഷിബുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്... രാഷ്ട്രീയപ്രത്യയ ശാസ്ത്രങ്ങളുടെ വൈവിധ്യമാണ് ജനാധിപത്യത്തിന്റെ ശക്തി. ഞാനൊരു രാഷ്ട്രീയത്തിൽ വിശ്വസിച്ച് കഴിഞ്ഞ 23 വർഷമായി സജീവ പൊതുപ്രവർത്തന രംഗത്തുണ്ട്.

അതിനുമുമ്പും ആ രാഷ്ട്രീയത്തിന്റെ അനുഭാവിയാണ്. എന്നാൽ പൊതുപ്രവർത്തകനെന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും എന്നെ സമീപിക്കുന്ന എല്ലാവരെയും രാഷ്ട്രീയഭേദമന്യേ സഹായിച്ചിട്ടേയുള്ളു. വ്യത്യസ്ത രാഷ്ട്രീയമാണെന്ന പേരിൽ ആരെയും മാറ്റിനിർത്തുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടില്ല.

എന്നാൽ അതിനപ്പുറം എന്റെ മരണം ആഗ്രഹിക്കുന്ന നിലയിലേക്ക് സിപിഎമ്മിലെ കൊച്ചനുജന്മാരെ ചിന്തിപ്പിക്കുന്നത് എന്താണ് എന്ന് മനസിലാകുന്നില്ല എന്നാണ് ഷിബു ബേബി ജോൺ ഫേസ്​ബുക്ക്​​ പോസ്​റ്റിൽ വ്യക്​തമാക്കിയത്.

നിയമസഭ തെരഞ്ഞെടുപ്പിൽ ചവറയിൽനിന്ന്​ ജനവിധി തേടിയ ഷിബു ബേബി ജോൺ എൽ.ഡി.എഫ്​ സ്​ഥാനാർഥി ഡോ. സുജിത്​ വിജയൻ പിള്ളയോട്​ പരാജയപ്പെട്ടിരുന്നു. ഇതിന്​ പിന്നാലെ ഇദ്ദേഹം കോൺഗ്രസ്​ നേതൃത്വത്തിനെതിരെ രൂക്ഷമായി രീതിയിലാണ്​ പ്രതികരിച്ചത്​.

യുഡിഎഫ് വലിയൊരു പടുകുഴിയിൽ നിലംപതിച്ചിരിക്കുകയാണെന്നും നിലനിൽപുതന്നെ കൺമുന്നിൽ ചോദ്യ ചിഹ്നമായിരിക്കുകയാണ്. ഗ്രൂപ്പ് യോഗം വിളിച്ചും വിഴുപ്പലക്കിയും കൂടുതൽ അപഹാസ്യരാകുന്ന നേതാക്കളുടെ ഉദ്ദേശമെന്തെന്നുള്ള ചോദ്യമാണ് അദ്ദേഹം നേതൃത്വത്തിനോട് ചോദിച്ചത്. നിങ്ങളുടെ അധഃപതത്തിനുള്ള മറുപടിയാണ്​ ജനം തന്നതെന്നും ഷിബു ബേബി ജോൺ സമൂഹമാധ്യമത്തിലെ കുറിപ്പിൽ പരാമർശിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (1 hour ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (1 hour ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (1 hour ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (2 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (2 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (2 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (2 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (3 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (4 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (5 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (5 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (6 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends