Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ .... സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി


സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലാദ്യമായി, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ച് ലോട്ടറി വകുപ്പ്....


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...

മകൻ പോയതിനു ശേഷം എ കെ ആന്റണി ഒന്ന് വാ തുറന്നു, എന്നിട്ട് പറഞ്ഞതോ ?..മകനെ തിരിച്ചു കൊണ്ട് വരാൻ കഷ്ടപ്പെട്ട് ഒരച്ഛൻ..ബിബിസിയെ വീണ്ടും ചീത്ത വിളിച്ച് അനിൽ ആന്റണി

31 JANUARY 2023 07:00 PM IST
മലയാളി വാര്‍ത്ത

More Stories...

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

മാസപ്പടി കേസിലെ ഡയറിയിലെ ജി സുധാകരന്റെ പേരുണ്ടെന്ന പരാമർശം; ജി സുധാകരൻ അങ്ങനെ ചെയ്യില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവ സവിശേഷതകള്‍; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘടാനം ചെയ്തത് ആഭ്യന്തര വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ

ആകാശം ഇടിഞ്ഞ് വീണാലും ആ ആകാശ യാത്ര വിവരങ്ങൾ പുറത്ത് പറയില്ലെന്ന്. ആരാണ് സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി

കുറെ കാലത്തിനു ശേഷമാണ് എ കെ ആന്റണി ഒന്ന് വാ തുറന്നത്, മകൻ ഉണ്ടാക്കി വച്ച പൊല്ലാപ്പുകളും , പാർട്ടിയിൽ നിന്നും നേരിടേണ്ടി വന്ന കുറെ ഒറ്റപെടലുകളും കുത്തു വാക്കുകളും എല്ലാം കഴിഞ്ഞു, വീണ്ടും പൂർണ ശക്തനായി അദ്ദേഹം തിരിച്ചു വന്നിരിക്കുകയാണ് സുഹൃത്തുക്കളേ..
കോൺഗ്രസിൽ നിന്നും വിവിധ ഘട്ടങ്ങളിൽ അകന്നു പോയവരെയും രാഷ്ട്രീയ ലക്ഷ്യം ഇല്ലാത്തവരെയും ഒപ്പം നിർത്തണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി കെപിസിസി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് ജോഡോ യാത്രയ്ക്കൊപ്പം ചേരാതിരുന്നവർ ഭാവിയിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഇനി ഇതിൽ അകന്നു പോയവരെ തിരിച്ചു കൊണ്ട് വരൻ പറഞ്ഞത് , മകനെ വീണ്ടും തിരിച്ചു വിളിക്കാനുള്ള എന്തേലും അടവാണോ എന്നും സംശയിക്കേണ്ടി ഇരിക്കുന്നു, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം വളർത്തി അധികാരം നിലനിർത്താനാണ് നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുന്നത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനാണ് രാഹുൽ യാത്ര നടത്തിയത്. എല്ലാവരെയും ചേർത്തുനിർത്തി സ്നേഹത്തിന്റെയും സൗഹാ‍ർദ്ദത്തിന്റെയും സന്ദേശം പകർന്ന് അവരിൽ ഒരാളായാണ് അദ്ദേഹം ഇന്ത്യയെ കണ്ടെത്താനുള്ള ദൗത്യത്തിന്റെ ഒന്നാം ഘട്ടം പൂ‍ർത്തിയാക്കുന്നതെന്ന് എ കെ ആന്റണി പറഞ്ഞു.രണ്ടാംഘട്ടത്തിന്റെ തുടക്കമാണ് യാത്രയുടെ സമാപനം.
രണ്ടാം ഘട്ടത്തിൽ വ‍ർഗീയ ശക്തികളെ അധികാരത്തിൽ നിന്നും തൂത്തെറിയും. രണ്ടാം ഘട്ടം പൂ‍ർത്തിയാകുമ്പോഴാണ് ലക്ഷ്യം പൂർത്തീകരിക്കുന്നത്. വിശാല ജനാധിപത്യ ഐക്യമാണ് ഭാരത് ജോഡോ യാത്രയിലൂടെ കോൺഗ്രസ് ശ്രമിച്ചത്. ബ്രിട്ടീഷുകാരിൽ നിന്നും മോചനം നേടിത്തന്നെ മഹാത്മാഗാന്ധിയുടെ ഓ‍ർമ്മകൾ ആവേശം പകരുന്നതാണ്. വെറുപ്പിനും വിദ്വേഷത്തിനുമെതിരെ പോരാടിയതുകൊണ്ടാണ് അദ്ദേഹത്തെ മതഭ്രാന്തന്മാർ വെടിവെച്ച് കൊന്നതെന്നും എ കെ ആന്റണി പറഞ്ഞു.ഭാരത് ജോഡോ യാത്രയിൽ നിന്നും സിപിഎം വിട്ടുനിന്നത് ഹിമാലയൻ മണ്ടത്തരമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഫാസിസത്തിനെതിരായ സിപിഎമ്മിന്റെ പോരാട്ടത്തിൽ ആത്മാ‍‍‍ർത്ഥത ഉണ്ടായിരുന്നെങ്കിൽ ഭാരത് ജോ‍ഡോ യാത്രയിൽ പങ്കെടുക്കുമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ബിജെപിയും സംഘപരിവാറും ജാതിയുടെയും മതത്തിന്റെയും പേരിൽ രാജ്യത്ത് തീ‍ർത്ത മതിലുകൾ തകർക്കാൻ രാഹുൽ ഗാന്ധിയുടെ യാത്രയ്ക്ക് കഴിഞ്ഞെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ പറഞ്ഞു. സിപിഎമ്മിന്റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം അധര വ്യായാമം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അതെ സമയം ബിബിസിക്കെതിരെ വീണ്ടും മുതിര്‍ന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി. കശ്മീർ ഇല്ലാത്ത ഇന്ത്യൻ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസിയെന്നും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തുള്ള വാർത്തകൾ മുമ്പ് പലതവണ ബിബിസി നൽകിയിട്ടുണ്ടെന്നും അനിൽ കുറ്റപ്പെടുത്തി.

ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെ ചോദ്യം ചെയ്തു കൊണ്ട് ബിബിസി മുൻപ് ചെയ്ത വാർത്തകൾ പങ്കുവെച്ചാണ് അനിലിന്റെ ട്വീറ്റ്. കോൺഗ്രസ് പാർട്ടിയെയും അനിലിനെതിരെ നേരത്തെ വിമർശനമുന്നയിച്ച മുതിർന്ന നേതാവ് ജയ്റാം രമേശ്, കോൺഗ്രസ് ഡിജിറ്റൽ മീഡിയ വിഭാഗം ചെയർപേഴ്സൺ സുപ്രിയ ശ്രീനാഥെ എന്നിവരെയും ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പരാമർശിച്ചുളള ബിബിസിയുടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്‍ററിക്കെതിരായ അനിൽ ആന്റണിയുടെ ട്വീറ്റ് നേരത്തെ വലിയ ചർച്ചയായിരുന്നു. ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്ററിയെ കോൺഗ്രസും രാഹുൽ ഗാന്ധിയുമടക്കം അനുകൂലിക്കുന്നതിനിടെയാണ് മുതിർന്ന നേതാവ് എകെ ആന്റണിയുടെ മകൻ വിമർശിച്ച് രംഗത്തെത്തിയത്.ഇന്ത്യക്കാർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം നല്‍കുന്നത് അപകടകരമാണെന്നായിരുന്നു കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനര്‍ കൂടിയായിരുന്ന അനില്‍ ആന്‍റണിയുടെ അന്നത്തെ ട്വീറ്റ്. പിന്നാലെ അനിലിനെ കോൺഗ്രസ് നേതാക്കൾ തള്ളി. പരാമർശം ദേശീയ തലത്തിലടക്കം ബിജെപി ചർച്ചയാക്കിയതോടെ അനില്‍ ആന്‍റണി ഡിജിറ്റൽ മീഡിയ സെൽ കൺവീനര്‍ സ്ഥാനം രാജിവെച്ചൊഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിര്‍ണായകമായത് മലയാളി താരം മിന്നു മണിയുടെ കിടിലന്‍ ബാറ്റിങ്... ഓസ്‌ട്രേലിയ വനിതാ എ ടീമിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ വനിതാ എ ടീം...  (1 hour ago)

എക്സാലോജിക് വിഷയം... കേസെടുക്കണമെന്ന ശുപാർശയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് വൈകുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഇഡി... കേസ് ഈ മാസം 29-ലേക്ക് മാറ്റി  (1 hour ago)

സൂപ്പർ ലീഗ് കേരള മൂന്നാം സീസൺ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ കണ്ണൂർ വാരിയേഴ്സിന് ജയം...  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് എതിരായ ഹർജിയിൽ നിയമ വിഷയങ്ങൾ വിലയിരുത്തി കേന്ദ്ര സർക്കാർ.. ഹർജി അ‌ടുത്ത ആഴ്ച സുപ്രീം കോടതി പരി​ഗണനയിൽ  (1 hour ago)

  കേരള സാഹിത്യ അക്കാദമി ചെയർമാനായി കവിയും അധ്യാപകനുമായ കൽപ്പറ്റ നാരായണനെ നിയമിച്ചു...  (2 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുന്നു... വനിതകളുടെ കബഡിയിൽ സ്വർണം നേടി ഇന്ത്യ  (2 hours ago)

കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജാ​ഗ്ര​ത നി​ർ​ദേ​ശം... ക്വാ​റി​ക​ൾ, സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, ട്ര​ക്കി​ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് കെഎസ്ഇബി  (3 hours ago)

കർണാടകയിൽ 'നന്ദിനി' പാൽ വിലയും അനുബന്ധ ഉൽപ്പന്നങ്ങളുടെ വിലയും വീണ്ടും വർദ്ധിച്ചേക്കുമെന്ന് സൂചന  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (3 hours ago)

ഇനി രണ്ടുദിവസം അമൃതപുരിയിൽ അമൃതോത്സവം.... മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനം ആഘോഷമാക്കാൻ ഒരുങ്ങി അമൃതപുരി....  (4 hours ago)

ബീഹാർ, അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും എസ്.ഐ.ആർ. ഉത്തരവുകൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും തിരഞ്ഞെടുപ്പ് കമ്മിഷണർമാരും ഐകകണ്‌ഠ്യേനയാണ് അംഗീകരിച്ചതെന്ന് അറിയിച്ച് കമ്മിഷൻ  (4 hours ago)

തിരുവനന്തപുരം ന​ഗരത്തിന്റെ പല ഭാ​ഗങ്ങളിലും ഇന്ന് ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി...  (4 hours ago)

എലപ്പാറയ്ക്ക് സമീപം നാലാം മൈലിൽ കാർ പുഴയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരിയായ യുവാവ് മരിച്ചു..  (5 hours ago)

തിരക്ക് നിയന്ത്രിക്കാൻ തീർത്ഥാടകർ വെർച്വൽ ക്യൂ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം... ശബരിമല തീർത്ഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാൻ വിപുലമായ പൊലീസ് സംവിധാനമൊരുക്കുമെന്ന് ആഭ്യന്തര മന്ത്രി  (5 hours ago)

Malayali Vartha Recommends